തകര്‍പ്പന്‍ ഡാന്‍സുമായി സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച കൊച്ചു സുന്ദരിയെ സിനിമയിലെടുത്തു; കടുവയില്‍ പൃഥ്വിരാജിന്റെ മകളായി വൃദ്ധി വിശാല്‍

കൊച്ചി: തകര്‍പ്പന്‍ ഡാന്‍സുമായി സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച കൊച്ചു സുന്ദരിയെ സിനിമയിലെടുത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആളുകളുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ സ്റ്റാറ്റസുകളായും സ്റ്റോറികളായും നിറയുന്ന വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കി ഇനി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയില്‍ പൃഥ്വിരാജിന്റെ മകളായി എത്തും. വൃദ്ധിയുടെ ഡാന്‍സ് വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ കടുവാക്കന്നേല്‍ കുറുവച്ചന്‍ […]

കൊച്ചി: തകര്‍പ്പന്‍ ഡാന്‍സുമായി സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച കൊച്ചു സുന്ദരിയെ സിനിമയിലെടുത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആളുകളുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ സ്റ്റാറ്റസുകളായും സ്റ്റോറികളായും നിറയുന്ന വൃദ്ധി വിശാല്‍ എന്ന കൊച്ചു മിടുക്കി ഇനി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയില്‍ പൃഥ്വിരാജിന്റെ മകളായി എത്തും.

വൃദ്ധിയുടെ ഡാന്‍സ് വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയിലാണ് വൃദ്ധി ചുവടുവച്ചത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ കടുവാക്കന്നേല്‍ കുറുവച്ചന്‍ എന്ന യുവ പ്ലാന്ററുടെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കടുവ.

Related Articles
Next Story
Share it