എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തെന്നാരോപിച്ച് വീടുകയറി അക്രമം; 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തെന്നാരോപിച്ച് വീടുകയറി അക്രമം നടത്തിയ സംഭവത്തില്‍ 9 മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പെയിന്റിംഗ് തൊഴിലാളി സി. നിസാറിനെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന ദിവസം വീടുകയറി അക്രമിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായതോടെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ നിസാറും ലീഗ് പ്രവര്‍ത്തകനാണ്. കല്ലൂരാവിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ സി.എച്ച് റഷീദ്, ഉബൈസ്, ജംഷി, ഉമൈര്‍, നിസാമുദ്ദീന്‍, സമദ്, സി.എച്ച് നൂറുദ്ദീന്‍, ഹസന്‍ മുത്തോട്, കെ.പി ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് […]

കാഞ്ഞങ്ങാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തെന്നാരോപിച്ച് വീടുകയറി അക്രമം നടത്തിയ സംഭവത്തില്‍ 9 മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പെയിന്റിംഗ് തൊഴിലാളി സി. നിസാറിനെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന ദിവസം വീടുകയറി അക്രമിച്ച സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായതോടെയാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ നിസാറും ലീഗ് പ്രവര്‍ത്തകനാണ്. കല്ലൂരാവിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ സി.എച്ച് റഷീദ്, ഉബൈസ്, ജംഷി, ഉമൈര്‍, നിസാമുദ്ദീന്‍, സമദ്, സി.എച്ച് നൂറുദ്ദീന്‍, ഹസന്‍ മുത്തോട്, കെ.പി ഷബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കല്ലും വടികളുമായി നിസാറിന്റെ കല്ലൂരാവി തണ്ടുമ്മലിലെ വീട്ടിലെത്തിയ സംഘം നിസാറിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ വീട്ടിലെയും അയല്‍പക്കത്തെയും സ്ത്രീകള്‍ സംഘത്തെ തടഞ്ഞു. ഇതിനിടെ ഒരു സ്ത്രീക്കും മര്‍ദനമേറ്റു. അക്രമത്തിന്റെ വീഡിയോദൃശ്യം പുറത്തായതോടെ പൊലീസ് നിസാറിന്റെ മൊഴിയെടുക്കുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മഹമൂദ് മുറിയനാവിക്ക് വോട്ടുചെയ്തെന്നാരോപിച്ചായിരുന്നു അക്രമമെന്ന് നിസാര്‍ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും പരാജയത്തിന്റെ ജാള്യത മറക്കാന്‍ എല്‍.ഡി.എഫ് പൊലീസിനെ ഉപയോഗിച്ച് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുപ്പിക്കുകയായിരുന്നുവെന്നും മുസ്ലിംലീഗ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് എം.പി ജാഫര്‍ പറഞ്ഞു.

Related Articles
Next Story
Share it