കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ അക്രമം; 45 ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ആദ്യാവസാനം വരെ സംഘര്‍ഷാവസ്ഥ നിലനിന്ന കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. അക്രമത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. അക്രമത്തില്‍ ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കും മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കേറ്റു. ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, സി.പി.ഒ അജിത്, എ.ആര്‍ ക്യാമ്പിലെ സി.പി.ഒ, കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിബിന്‍ ഉപ്പിലിക്കൈ, സെക്രട്ടറിമാരായ എച്ച്.ആര്‍ വിനീത്, കൃഷ്ണ ലാല്‍ തോയമ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ […]

കാഞ്ഞങ്ങാട്: ആദ്യാവസാനം വരെ സംഘര്‍ഷാവസ്ഥ നിലനിന്ന കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. അക്രമത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. അക്രമത്തില്‍ ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്കും മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കേറ്റു. ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, സി.പി.ഒ അജിത്, എ.ആര്‍ ക്യാമ്പിലെ സി.പി.ഒ, കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിബിന്‍ ഉപ്പിലിക്കൈ, സെക്രട്ടറിമാരായ എച്ച്.ആര്‍ വിനീത്, കൃഷ്ണ ലാല്‍ തോയമ്മല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസുകാരെ അക്രമിച്ചതും സി.പി.എം പ്രവര്‍ത്തകരാണ്. ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ പരാതിയില്‍ 45 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഷിബിന്‍ ഉപ്പിലിക്കൈയുടെ പരാതിയിലും കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അര്‍ബന്‍ സൊസൈറ്റി രൂപീകരണം മുതല്‍ തിരഞ്ഞെടുപ്പില്ലാതെയാണ് യു.ഡി.എഫ് ഭരണസമിതിയെ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സി.പി.എം നിയന്ത്രണത്തിനുള്ള പാനലും മത്സര രംഗത്ത് ഇറങ്ങിയതോടെയാണ് വീറും വാശിയുമുണ്ടായത്. ഇരുന്നൂറോളം അംഗങ്ങളെ സി.പി.എം ചേര്‍ത്തിരുന്നു. എന്നാല്‍ സ്ഥലത്തില്ലാത്തവരുടെയും മറ്റും വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഇതിനെ എതിര്‍ത്തതിനാണ് അക്രമിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ച് തിരഞ്ഞെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ തന്നെ നിരവധി തവണ വാക്കേറ്റവും ഉന്തും തള്ളും കൈയ്യാങ്കളിയും ഉണ്ടായിരുന്നു. ഇന്നലെ നാലുമണിയോടെ ബഹളമുണ്ടാക്കിയ ഒരു സംഘത്തെയാണ് പൊലീസ് ലാത്തി വീശി വിരട്ടി ഓടിച്ചത്. പൊലീസിനോട് ഒരു ഇടതു മുന്നണി പ്രവര്‍ത്തകന്‍ തട്ടിക്കയറുന്നതിന്റെ വീഡിയോ പകര്‍ത്തിയ യു.ഡി.എഫ് പ്രവര്‍ത്തകനെ വളഞ്ഞിട്ട് അക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് ലാത്തിവീശിയത്. ഓട്ടത്തിനിടെ പലര്‍ക്കും വീണും പരിക്കുണ്ട്. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലാണ് പൊലീസ് ലാത്തിവീശിയത്. അതിനിടെ ആഹ്ലാദ പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ അര്‍ബന്‍ സൊസൈറ്റി സെക്രട്ടറി പി. ശോഭയ്‌ക്കെതിരെയും മദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഭരണസമതി അറിയാതെ അനധികൃത അംഗത്വം നല്‍കാന്‍ കൂട്ടുനിന്നുവെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്.