അക്രമം: എം.എല്‍.എമാര്‍ക്കെതിരെ കേസ്, പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എം.എല്‍.എ സനീഷിന്റെ പരാതിയില്‍ എച്ച്. സലാം, സച്ചിന്‍ദേവ്, അഡീ. ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആസ്പത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനീഷിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ചെയ്തത്. ഭരണ പക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ […]

തിരുവനന്തപുരം: നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എം.എല്‍.എ സനീഷിന്റെ പരാതിയില്‍ എച്ച്. സലാം, സച്ചിന്‍ദേവ്, അഡീ. ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആസ്പത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനീഷിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ചെയ്തത്. ഭരണ പക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ വനിത വാച്ച് ആന്റ് വാര്‍ഡന്‍ നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. റോജി എം. ജോണ്‍, അനൂപ് ജേക്കബ്, പി.കെ. ബഷീര്‍, ഉമാ തോമസ്, കെ.കെ. രമ, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഉദ്യോഗസ്ഥരെ അക്രമിക്കല്‍, പരിക്കേല്‍പ്പിക്കല്‍, ഭീഷണി, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നിവ ചുമത്തി കേസെടുത്തത്. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസാണ് പൊലീസ് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ചികിത്സയിലുള്ള വാച്ച് ആന്റ് വാര്‍ഡര്‍മാരെ മന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചതിനെ അദ്ദേഹം പരിഹസിച്ചു. നല്ല ആളാണ് സന്ദര്‍ശനം നടത്തിയതെന്നും പഴയ കാര്യങ്ങളൊക്കെ ഓര്‍ക്കട്ടെയെന്നും സതീശന്‍ കളിയാക്കി.

Related Articles
Next Story
Share it