എണ്‍മകജെ ചവര്‍ക്കാട്ട് വിദ്യാര്‍ത്ഥിക്ക് നേരെ അക്രമം; മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധ പ്രകടനം നടത്തി

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ ചാവര്‍കാടില്‍ മുസ്തഫ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അകാരണമായി വീട്ടില്‍ കയറി അക്രമിച്ചതില്‍ പ്രതിഷേധിച്ച് എണ്‍മകജെ പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍ള ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഹഖീം കണ്ടിഗെയുടെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് എടനീര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആസിഫ് സഹീര്‍, […]

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ ചാവര്‍കാടില്‍ മുസ്തഫ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അകാരണമായി വീട്ടില്‍ കയറി അക്രമിച്ചതില്‍ പ്രതിഷേധിച്ച് എണ്‍മകജെ പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍ള ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഹഖീം കണ്ടിഗെയുടെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് എടനീര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആസിഫ് സഹീര്‍, സെക്രട്ടറി നജീബ് എം.എ., മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ബി.എം. മുസ്തഫ, സെക്രട്ടറി മജീദ് പച്ചമ്പള, എണ്‍മകജെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഒളമുഗര്‍, സിദീഖ് ഹാജി കണ്ടിഗെ, ഹമീദ് അജിലട്ക്ക, മൊയ്തീന്‍ കുട്ടി ശേണി, എ.ഐ. കെ.എം.സി.സി നേതാവ് മൊയ്തു സിംഫണി, മന്‍സൂര്‍ പള്ളം, ബഷീര്‍ പെര്‍ള തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹംസാര്‍ പെര്‍ള സ്വാഗതവും മുസ്തഫ ഒളമുഗര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it