കാഞ്ഞങ്ങാട്ട് പൊലീസുകാര്‍ക്ക് നേരെ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഹോട്ടലില്‍ ബഹളമുണ്ടാക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉദയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അമ്പലത്തറ പേരൂരിലെ വി. രാജീവന്‍(38), മാതമംഗലം കുറ്റൂരിലെ തെങ്ങല്‍ഹൗസില്‍ ജിതിന്‍(34) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി കോട്ടച്ചേരി നയാബസാറിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും ഹോട്ടല്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ ബഹളം ഉടലെടുത്തിരുന്നു. ഹോട്ടല്‍ അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോള്‍ […]

കാഞ്ഞങ്ങാട്: ഹോട്ടലില്‍ ബഹളമുണ്ടാക്കുന്ന വിവരമറിഞ്ഞെത്തിയ പൊലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് എസ്.ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ഉദയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അമ്പലത്തറ പേരൂരിലെ വി. രാജീവന്‍(38), മാതമംഗലം കുറ്റൂരിലെ തെങ്ങല്‍ഹൗസില്‍ ജിതിന്‍(34) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി കോട്ടച്ചേരി നയാബസാറിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും ഹോട്ടല്‍ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ ബഹളം ഉടലെടുത്തിരുന്നു. ഹോട്ടല്‍ അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയപ്പോള്‍ രാജീവനും ജിതിനും പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അക്രമം നടത്തുകയുമായിരുന്നു.

Related Articles
Next Story
Share it