ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസിന് നേരെ അക്രമം; എസ്.ഐക്ക് പരിക്ക്, അഞ്ചുപേര്‍ക്കെതിരെ കേസ്
ഉപ്പള: മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ അക്രമം വര്‍ധിക്കുന്നു. ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസിന് നേരെ അക്രമമുണ്ടായി. എസ്.ഐയുടെ കൈയെല്ല് ഒടിഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. റഷീദ്, അഫ്‌സല്‍ എന്നിവര്‍ക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് കേസ്. ഇന്നലെ പുലര്‍ച്ചെ രാത്രികാല പരിശോധനക്കിറങ്ങിയ മഞ്ചേശ്വരം എസ്.ഐ. പി.അനൂപിനും സംഘത്തിനും നേരെയാണ് അക്രമമുണ്ടായത്.ഹിദായത്ത് നഗറില്‍ അര്‍ധരാത്രി കണ്ട ചില യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മൂന്നംഗ സംഘം എസ്.ഐയെയും പൊലീസുകാരേയും അക്രമിക്കുകയായിരുന്നു. എസ്.ഐ. അനൂപിന്റെ വലതു കൈയുടെ എല്ല് […]

ഉപ്പള: മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ അക്രമം വര്‍ധിക്കുന്നു. ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസിന് നേരെ അക്രമമുണ്ടായി. എസ്.ഐയുടെ കൈയെല്ല് ഒടിഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. റഷീദ്, അഫ്‌സല്‍ എന്നിവര്‍ക്കും മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് കേസ്. ഇന്നലെ പുലര്‍ച്ചെ രാത്രികാല പരിശോധനക്കിറങ്ങിയ മഞ്ചേശ്വരം എസ്.ഐ. പി.അനൂപിനും സംഘത്തിനും നേരെയാണ് അക്രമമുണ്ടായത്.
ഹിദായത്ത് നഗറില്‍ അര്‍ധരാത്രി കണ്ട ചില യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മൂന്നംഗ സംഘം എസ്.ഐയെയും പൊലീസുകാരേയും അക്രമിക്കുകയായിരുന്നു. എസ്.ഐ. അനൂപിന്റെ വലതു കൈയുടെ എല്ല് പൊട്ടിയിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികളുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള കര്‍ണാടകയിലും പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. അടുത്ത കാലത്തായി മഞ്ചേശ്വരത്തും ഉപ്പളയിലും പൊലീസിന് നേരെ ഗുണ്ടാ സംഘങ്ങളുടെ അക്രമം വര്‍ധിച്ചിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് കുഞ്ചത്തൂരില്‍ രാത്രി സംഘം ചേര്‍ന്ന് നിന്ന യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ മഞ്ചേശ്വരം എസ്.ഐ. എന്‍. അന്‍സാറിനെയും സംഘത്തെയും അക്രമിച്ചിരുന്നു. ഒന്നര മാസം മുമ്പ് മഞ്ചേശ്വരം കണ്വതീര്‍ത്ഥ കുണ്ടുകുളുക്കയില്‍ മദ്യപിക്കുകയായിരുന്ന സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം മുമ്പ് പുലര്‍ച്ചെ ഹിദായത്ത് നഗറില്‍ ബൈക്ക് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്നതിനിടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം സ്‌കൂട്ടറിലെത്തിയ സംഘം പൊലീസിനെ അക്രമിച്ച് ബൈക്ക് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ച ഉപ്പള ഗേറ്റിന് സമീപം കഞ്ചാവ് ബീഡി വലിക്കുന്ന യുവാവിനെ പിടികൂടുന്നതിനിടെ എസ്.ഐ അടക്കമുള്ളവരെ തള്ളിയിട്ട് യു യുവാവ് രക്ഷപ്പെട്ടിരുന്നു. ഉപ്പളയില്‍ ഗുണ്ടാ സംഘം വീണ്ടും തലപൊക്കിയത് നാട്ടുകാര്‍ക്കും പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്. ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാനായി രാത്രി കാലത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച്ച പൊലീസിനെ അക്രമിച്ച കേസിലെ പ്രതി അഫ്‌സല്‍ ഉപ്പളയിലെ തട്ടുകട വ്യാപാരികൂടിയാണ്. അഫ്‌സലിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പളയിലും പരിസരങ്ങളിലും മണല്‍, കഞ്ചാവ് മാഫിയകളും ഗുണ്ടാ സംഘങ്ങളും വളര്‍ന്നു വരുന്നത് സംബന്ധിച്ച് രഹസ്യ വിഭാഗം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും വിവരമുണ്ട്.