മണല്‍കടത്ത് തടയാനെത്തിയ പൊലീസിന് നേരെ അക്രമം: രണ്ട് പേര്‍ അറസ്റ്റില്‍

ബേഡകം: പെര്‍ളടുക്കം ആയംകടവില്‍ മണല്‍കടത്ത് തടയാനെത്തിയ ബേഡകം സബ് ഇന്‍സ്പെക്ടര്‍ മുരളിയെയും സംഘത്തെയും അക്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതടുക്കത്തെ ഷാഫി, ഡ്രൈവര്‍ എടപ്പണിയിലെ പ്രദീപന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മണല്‍കടത്ത് ടിപ്പറും എസ്‌കോര്‍ട്ടു കാറും ഉപയോഗിച്ചാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ മണല്‍ക്കടത്തുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ആയംകടവ് റോഡില്‍ പോലീസിനെ കണ്ട മണല്‍ ലോറി കുണ്ടംകുഴി ഭാഗത്തേക്ക് ഓടിച്ച് പോവുകയും […]

ബേഡകം: പെര്‍ളടുക്കം ആയംകടവില്‍ മണല്‍കടത്ത് തടയാനെത്തിയ ബേഡകം സബ് ഇന്‍സ്പെക്ടര്‍ മുരളിയെയും സംഘത്തെയും അക്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതടുക്കത്തെ ഷാഫി, ഡ്രൈവര്‍ എടപ്പണിയിലെ പ്രദീപന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മണല്‍കടത്ത് ടിപ്പറും എസ്‌കോര്‍ട്ടു കാറും ഉപയോഗിച്ചാണ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ മണല്‍ക്കടത്തുകാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ആയംകടവ് റോഡില്‍ പോലീസിനെ കണ്ട മണല്‍ ലോറി കുണ്ടംകുഴി ഭാഗത്തേക്ക് ഓടിച്ച് പോവുകയും കൃഷിഭവന് സമീപത്ത് റോഡില്‍ പൂഴിയിറക്കി പൊലീസ് വാഹനം തടയാനും ശ്രമിച്ചു. അവിടെ നിന്നും പൊലീസിന്റെ കണ്ണ് വെട്ടിച്ച് പൊയിനാച്ചി ഭാഗത്തേക്ക് പോയി. ഈ സമയത്ത് ഷാഫി ഓടിച്ച കാര്‍ പൊലീസ് വാഹനത്തെ തടയുകയും അക്രമത്തിന് ശേഷം രക്ഷപ്പെടുകയുമായിരുന്നു. ഷാഫിയെ പിന്നീട് മഫ്തിിലെത്തിയ പൊലീസ് വീട്ടില്‍ നിന്നും ഓടിച്ചിട്ട് പിടികൂടുകയാണുണ്ടായത്. പൂഴിക്കടത്ത്, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പൂഴികടത്തിയ ടിപ്പറും എസ്‌കോര്‍ട്ട് പോയ കാറും പൊലീസ് പിടിച്ചെടുത്തു.

Related Articles
Next Story
Share it