ലീഗ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ അക്രമം

കുമ്പള: മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടിന്റെ വീടിന് നേരെ അക്രമം. ബിയര്‍ കുപ്പിയും കല്ലും എറിഞ്ഞ് വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു. ബദ്‌രിയ നഗര്‍ വാര്‍ഡ് ലീഗ് പ്രസിഡണ്ട് ബദ്‌രിയ നഗരിലെ എ.എം.സൈനുദ്ദീന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് സൈനുദ്ദീന്‍ നോക്കുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ നിന്ന് ചില യുവാക്കള്‍ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. രണ്ട് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഒരാഴ്ച്ച മുമ്പ് 14-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ […]

കുമ്പള: മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടിന്റെ വീടിന് നേരെ അക്രമം. ബിയര്‍ കുപ്പിയും കല്ലും എറിഞ്ഞ് വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു. ബദ്‌രിയ നഗര്‍ വാര്‍ഡ് ലീഗ് പ്രസിഡണ്ട് ബദ്‌രിയ നഗരിലെ എ.എം.സൈനുദ്ദീന്റെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അക്രമമുണ്ടായത്. ഗ്ലാസ് തകരുന്ന ശബ്ദം കേട്ട് സൈനുദ്ദീന്‍ നോക്കുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ നിന്ന് ചില യുവാക്കള്‍ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. രണ്ട് ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഒരാഴ്ച്ച മുമ്പ് 14-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ ആഹ്ലാദപ്രകടനത്തിനിടെ സൈനുദ്ദീന്റെ വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമമുണ്ടായതായും സൈനുദ്ദിനെതിരെ മുദ്രാവാക്യം വിളിച്ചതായും പറയുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Related Articles
Next Story
Share it