കാര്‍ നല്‍കാത്തതിന് ഗൃഹനാഥന് നേരെ വാള്‍ വീശി അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തല പൊക്കുന്നു. കാര്‍ നല്‍കാത്തതിന് വീട്ടില്‍ കയറി ഗൃഹനാഥന് നേരെ നാലംഗ സംഘം വാള്‍ വീശി അക്രമം നടത്തുകയും പെട്രോള്‍ ഒഴിച്ച് കാര്‍ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുപതില്‍ പരം കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പ്രതികള്‍ക്ക് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (32), ഹുസൈന്‍(27) എന്നിവരാണ് അറസ്റ്റിലായത്. […]

മഞ്ചേശ്വരം: ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തല പൊക്കുന്നു. കാര്‍ നല്‍കാത്തതിന് വീട്ടില്‍ കയറി ഗൃഹനാഥന് നേരെ നാലംഗ സംഘം വാള്‍ വീശി അക്രമം നടത്തുകയും പെട്രോള്‍ ഒഴിച്ച് കാര്‍ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുപതില്‍ പരം കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പ്രതികള്‍ക്ക് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (32), ഹുസൈന്‍(27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിലേക്ക് രണ്ട് സ്‌കൂട്ടറുകളിലായി എത്തിയ നാല് പ്രതികള്‍ സാദിഖിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ വിട്ട് തരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ സംഘത്തിലെ ഒരാള്‍ സ്‌കൂട്ടറില്‍ സൂക്ഷിച്ച വാള്‍ എടുത്തു വീശുകയും മറ്റു മൂന്ന് പേര്‍ ചേര്‍ന്ന് സാദിഖിനെയും അനുജനെയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഘത്തില്‍ ഒരാളുടെ കയ്യിലുണ്ടായിരുന്ന പെട്രോള്‍ കാറിന് മുകളിലേക്കൊഴിച്ച് തീവെക്കാന്‍ ശ്രമം നടത്തി. അസ്‌ക്കര്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ പൊലീസ് സ്റ്റേഷനികളിലായി വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, ലഹരി മരുന്നുകടത്ത് തുടങ്ങിയ ഇരുപതില്‍പരം കേസുകളില്‍ പ്രതി കൂടിയാണ്. ഒരു പ്രാവശ്യം കാപ്പ നിയമപ്രകാരം ജയിലിലടച്ചിരുന്നു. കാലാവധി കഴിഞ്ഞ് ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്. ഇതിനിടെ ചില കേസുകളില്‍ പ്രതിയായതോടെ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയായിരുന്നു നാടുകടത്തല്‍. ജില്ലയില്‍ പ്രവേശിച്ചതിന് അസ്‌ക്കറിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഹുസൈനിനെതിരെ നേരത്തെ മൂന്ന് കേസുകളുണ്ട്. വിവിധ ഭാഗങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ തലപൊക്കിയതോടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുന്നുണ്ട്.