പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ അക്രമം; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു

ബന്തിയോട്: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി ഒരു മാസം മുമ്പ് പീഡനത്തിനിരയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഒരു യുവാവ് പെണ്‍കുട്ടിയെ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. അതിനിടെ നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാണ്ട് കാലാവധി കഴിഞ്ഞ യുവാവ് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നിറങ്ങിയിരുന്നു. […]

ബന്തിയോട്: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ അക്രമം. ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനി ഒരു മാസം മുമ്പ് പീഡനത്തിനിരയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ ഒരു യുവാവ് പെണ്‍കുട്ടിയെ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. അതിനിടെ നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. റിമാണ്ട് കാലാവധി കഴിഞ്ഞ യുവാവ് കഴിഞ്ഞ ദിവസം ജയിലില്‍ നിന്നിറങ്ങിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയുടെ വീടിന്റെ രണ്ട് ജനല്‍ ഗ്ലാസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തത്.

Related Articles
Next Story
Share it