ഉളിയത്തടുക്കയിലെ പെട്രോള്‍ പമ്പിന് നേരെയുള്ള അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഉളിയത്തടുക്കയിലെ എ.കെ സണ്‍സ് പെട്രോള്‍ പമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ വി.വി മനോജും സംഘവും അറസ്റ്റ് ചെയ്തു. ഇസ്സത്ത് നഗറിലെ ഹനീഫ പി.എ (24), ചെട്ടുംകുഴിയിലെ മുഹമ്മദ് റാഫി (29) എന്നിവരാണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിലെത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പമ്പിന് നേരെ അക്രമുണ്ടായത്. നരഹത്യാശ്രമമടക്കം നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നും സി.ഐ […]

കാസര്‍കോട്: ഉളിയത്തടുക്കയിലെ എ.കെ സണ്‍സ് പെട്രോള്‍ പമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വിദ്യാനഗര്‍ സി.ഐ വി.വി മനോജും സംഘവും അറസ്റ്റ് ചെയ്തു. ഇസ്സത്ത് നഗറിലെ ഹനീഫ പി.എ (24), ചെട്ടുംകുഴിയിലെ മുഹമ്മദ് റാഫി (29) എന്നിവരാണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിലെത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് പമ്പിന് നേരെ അക്രമുണ്ടായത്. നരഹത്യാശ്രമമടക്കം നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ അറസ്റ്റ് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നും സി.ഐ അറിയിച്ചു.

Related Articles
Next Story
Share it