കാസര്‍കോട് നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിക്കുന്നു; പാര്‍ക്കിംഗ് ഏരിയ കയ്യേറി നിര്‍മ്മാണം

കാസര്‍കോട്: നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്കിംഗ് ഏരിയയിലും മറ്റും അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി പരാതി. ജനകീയ പ്രതികരണ വേദിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗര പ്രദേശത്ത് കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് ബഹുനില കെട്ടിടങ്ങള്‍ പണിയുകയും അനുവദിക്കപ്പെട്ട പാര്‍ക്കിംഗ് ഏരിയകള്‍ കയ്യേറി അവിടെയും കെട്ടിട മുറികളും സ്റ്റെയര്‍കേസുകളും ലിഫ്റ്റുകളും കച്ചവട മുറികളും നിര്‍മ്മിക്കുകയും ചെയ്തതായാണ് പരാതി. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ നടത്തിയ ഇത്തരം നിയമലംഘനങ്ങളെ […]

കാസര്‍കോട്: നഗരത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് പാര്‍ക്കിംഗ് ഏരിയയിലും മറ്റും അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി പരാതി. ജനകീയ പ്രതികരണ വേദിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി അയച്ചത്. ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗര പ്രദേശത്ത് കെട്ടിട നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് ബഹുനില കെട്ടിടങ്ങള്‍ പണിയുകയും അനുവദിക്കപ്പെട്ട പാര്‍ക്കിംഗ് ഏരിയകള്‍ കയ്യേറി അവിടെയും കെട്ടിട മുറികളും സ്റ്റെയര്‍കേസുകളും ലിഫ്റ്റുകളും കച്ചവട മുറികളും നിര്‍മ്മിക്കുകയും ചെയ്തതായാണ് പരാതി. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ നടത്തിയ ഇത്തരം നിയമലംഘനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എം.ജി റോഡില്‍ തന്നെ പഴയ ബസ് സ്റ്റാന്റിന് സമീപത്തായി ആറിടങ്ങളില്‍ നിയമലംഘന നിര്‍മ്മാണം നടന്നിട്ടുണ്ടെന്നാണ് പരാതി. കെ.പി.ആര്‍ റാവു റോഡിലും ഇത്തരം നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നും നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കടമുറികള്‍ പുറത്തും ഷട്ടറുകള്‍ അകത്തുമായി സ്ഥിതി ചെയ്യുന്ന അനേകം കടമുറികളും കാസര്‍കോട് നഗരപ്രദേശത്ത് കാണാന്‍ സാധിക്കുമെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it