ലംഘിക്കപ്പെടുന്ന സാമൂഹിക അകലങ്ങള്‍
കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തെ അവസ്ഥ എല്ലാവരും ഒന്നോര്‍ത്തുനോക്കുക. കുട്ടികളും യുവതീയുവാക്കളും മധ്യവയസ്കരും വയോജനങ്ങളുമെല്ലാം അങ്ങേയറ്റം ഭയവിഹ്വരായിരുന്നു. ടി.വി ചാനലുകളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ നെഞ്ചിടിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. ലോകത്ത് കോവിഡിന്റെ ആദ്യഘട്ടത്തില്‍ ചൈനയിലെയും പിന്നീട് ഇറ്റലിയിലെയും സ്പെയിനിലെയും ദിനംപ്രതിയുള്ള മരണനിരക്കുകള്‍ കേട്ടപ്പോഴും നിസംഗതയോടെ ടിവിയിലേക്ക് ഉറ്റുനോക്കിയിരുന്ന നമ്മള് കേരളത്തിലും ഈ മഹാമാരി എത്തിയെന്നറിഞ്ഞപ്പോള്‍ വെപ്രാളം പൂണ്ടവരായി മാറി. ഓരോ നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൂടി വന്നപ്പോള്‍ എങ്ങോട്ട് ഓടിപ്പോകുമെന്നായിരുന്നു ഓരോരുത്തരുടെയും ചിന്ത. […]
കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തെ അവസ്ഥ എല്ലാവരും ഒന്നോര്‍ത്തുനോക്കുക. കുട്ടികളും യുവതീയുവാക്കളും മധ്യവയസ്കരും വയോജനങ്ങളുമെല്ലാം അങ്ങേയറ്റം ഭയവിഹ്വരായിരുന്നു. ടി.വി ചാനലുകളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ നെഞ്ചിടിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. ലോകത്ത് കോവിഡിന്റെ ആദ്യഘട്ടത്തില്‍ ചൈനയിലെയും പിന്നീട് ഇറ്റലിയിലെയും സ്പെയിനിലെയും ദിനംപ്രതിയുള്ള മരണനിരക്കുകള്‍ കേട്ടപ്പോഴും നിസംഗതയോടെ ടിവിയിലേക്ക് ഉറ്റുനോക്കിയിരുന്ന നമ്മള് കേരളത്തിലും ഈ മഹാമാരി എത്തിയെന്നറിഞ്ഞപ്പോള്‍ വെപ്രാളം പൂണ്ടവരായി മാറി. ഓരോ നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൂടി വന്നപ്പോള്‍ എങ്ങോട്ട് ഓടിപ്പോകുമെന്നായിരുന്നു ഓരോരുത്തരുടെയും ചിന്ത. […]
കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തെ അവസ്ഥ എല്ലാവരും ഒന്നോര്‍ത്തുനോക്കുക. കുട്ടികളും യുവതീയുവാക്കളും മധ്യവയസ്കരും വയോജനങ്ങളുമെല്ലാം അങ്ങേയറ്റം ഭയവിഹ്വരായിരുന്നു. ടി.വി ചാനലുകളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോള്‍ നെഞ്ചിടിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. ലോകത്ത് കോവിഡിന്റെ ആദ്യഘട്ടത്തില്‍ ചൈനയിലെയും പിന്നീട് ഇറ്റലിയിലെയും സ്പെയിനിലെയും ദിനംപ്രതിയുള്ള മരണനിരക്കുകള്‍ കേട്ടപ്പോഴും നിസംഗതയോടെ ടിവിയിലേക്ക് ഉറ്റുനോക്കിയിരുന്ന നമ്മള് കേരളത്തിലും ഈ മഹാമാരി എത്തിയെന്നറിഞ്ഞപ്പോള്‍ വെപ്രാളം പൂണ്ടവരായി മാറി. ഓരോ നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിക്കൂടി വന്നപ്പോള്‍ എങ്ങോട്ട് ഓടിപ്പോകുമെന്നായിരുന്നു ഓരോരുത്തരുടെയും ചിന്ത. കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍ നിന്ന് ആയിരത്തിലേക്കും പതിനായിരത്തിലേക്കും കൂടിക്കൂടി ഇപ്പോള്‍ ലക്ഷങ്ങളുടെ കണക്കില്‍ എത്തിയിരിക്കുന്നു. മരണസംഖ്യയും ആയിരങ്ങളിലേക്ക് കുതിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ നമുക്കെ ഉണ്ടായിരുന്ന ഭീതി പതിയെ നീങ്ങിത്തുടങ്ങിയിരിക്കുന്നു. കോവിഡിനെ നിസാരമായി കണ്ട് സാമൂഹിക അകലം തന്നെ ആവശ്യമില്ലെന്ന മനോഭാവം മലയാളികളെ ഗ്രസിച്ചിരിക്കുന്നു.കേരളത്തില്‍ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം പത്തായിരത്തിലെത്തിയാലും ആര്‍ക്കും ഒരു പ്രശ്നവുമില്ല. ഓരോ ദിവസത്തെയും രോഗികളുടെ എണ്ണം അറിയാന്‍ ടി വിക്കുമുന്നില്‍ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനായി കാത്തുനിന്ന നമ്മള്‍ക്ക് ഇന്ന് കോവിഡ് രോഗികള്‍ എത്രയുണ്ടെന്ന് അറിയാന്‍ പോലും താത്പര്യമില്ല. അതൊക്കെ ജലദോഷം പോലെ വന്ന് പോയ്ക്കോളുമെന്ന് ലാഘവത്തോടെ പറയാന്‍ മലയാളികള്‍ ശീലിച്ചിരിക്കുന്നു.
എന്നാല്‍ മാരകരോഗങ്ങളുള്ളവരെയും രോഗപ്രതിരോധശേഷി കുറഞ്ഞവരെയും കോവിഡ് ബാധിച്ചാല്‍ മരണം വരെ സംഭവിക്കുമെന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് അറിഞ്ഞോ അറിയാതെയോ ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാകുന്നത്. രോഗപ്രതിരോധശേഷിയും ആരോഗ്യവുമുള്ള വ്യക്തികളെ കോവിഡ് ബാധിച്ചാല്‍ മരണം സംഭവിക്കില്ലെങ്കിലും പ്രതിരോധശേഷി ദുര്‍ബലപ്പെടുകയും പല തരത്തിലുള്ള വിട്ടുമാറാത്ത അസുഖങ്ങള്‍ വരികയും ചെയ്യുമെന്ന വസ്തുതമറന്നുപോകരുത്. കോവിഡ് വന്നാലും താന്‍ സുരക്ഷിതനോ സുരക്ഷിതയോ ആണെന്ന് ആരോഗ്യമുള്ള വ്യക്തികള്‍ കരുതിയാല്‍ അവര്‍ മൂഡസ്വര്‍ഗത്തിലാണെന്ന് വ്യക്തം. സര്‍വവ്യാപിയായി മരണം വിതയ്ക്കുന്ന വൈറസിനോടുള്ള അമിതമായ ഭയം പോലെ തന്നെ ഭയമില്ലായ്മയും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആപത്താണ്. ആളുകള്‍ കോവിഡിനെ നിസാരമായി കാണാനും ജാഗ്രത തുടരാതിരിക്കാനും വൈറസിനോടുള്ള ഭയരഹിതമായ സമീപനം ഇടവരുത്തും. കോവിഡ് വീണ്ടും രൂക്ഷമായ തോതില്‍ വ്യാപിക്കാന്‍ കാരണവുമാണ്. കേരളത്തിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതുതന്നെയാണ്. കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്ന സംസ്ഥാനമായിരുന്നു നമ്മുടെ കൊച്ചുകേരളം. ആദ്യഘട്ടത്തില്‍ നമ്മുടെ നാട് നിലനിര്‍ത്തിയിരുന്ന ആ അംഗീകാരം കാലം കടന്നുചെല്ലുന്തോറും അപമാനത്തിലേക്ക് വഴിമാറുകയാണ്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നാണ്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ കോവിഡ് വ്യാപനം ഭീകരമായ അവസ്ഥയിലെത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കോവിഡ് സാന്ദ്രത ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലാണെന്നറിയുമ്പോള്‍ സ്ഥിതി എത്രമാത്രം കടുപ്പമുള്ളതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടുപോലും കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കേരളത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഒരു ഘട്ടത്തില്‍ കേരളത്തില്‍ കോവിഡ് നിയന്ത്രണവിധേയമായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പോടെയാണ് കോവിഡ് രോഗികളുടെ നിരക്ക് വീണ്ടും കൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ രോഗവ്യാപനത്തിന് ഇനിയും ആക്കം കൂടുമെന്ന ആശങ്കകളാണ് നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബഹുജനാടിത്തറയുള്ള മുന്നണികളും പാര്‍ട്ടികളും നടത്തുന്ന പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പരക്കെ ലംഘിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് കാരണമാകുകയാണ്. നേതാക്കളെ കാണുമ്പോള്‍ അണികളും അണികളെ കാണുമ്പോള്‍ നേതാക്കളും കാണിക്കുന്ന ആവേശങ്ങള്‍ കോവിഡ് ജാഗ്രതയെ നിഷ്പ്രഭമാക്കുകയാണ്. യാതൊരു തരത്തിലുള്ള സാമൂഹിക അകലങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കുന്നില്ല. മാസ്ക് പോലും ശരിയായി ധരിക്കാതെ അടുത്തിടപഴകുന്ന അണികള്‍ അതും പോരാഞ്ഞ് തങ്ങളുടെ നേതാക്കളെ എടുത്ത് ഉയര്‍ത്തുകയും ചെയ്യുന്നു. കോവിഡ് കാലത്താണ് ഇതൊക്കെ ചെയ്യുന്നതെന്ന ബോധം അണികള്ക്കില്ലെങ്കില് നേതാക്കള്‍ക്കെങ്കിലും അതുണ്ടാകേണ്ടതായിരുന്നു.
സമൂഹത്തിന് മാതൃകയാകേണ്ട നേതാക്കള്‍ അണികളുടെ വകതിരിവില്ലായ്മക്ക് നേരെ കണ്ണടക്കുകയാണ്. കോവിഡ് കാലത്ത് ഇത്തരത്തിലുള്ള അതിരുവിട്ട പ്രവൃത്തികള്‍ പാടില്ലെന്ന് അണികളെ ഉപദേശിക്കേണ്ട നേതാക്കള്‍ സാമൂഹിക അകലം ലംഘിക്കപ്പെട്ടുകൊണ്ടുള്ള സ്നേഹവായ്പുകളെ ആസ്വദിക്കുകയാണ് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നേതാക്കള്‍ക്കും അണികള്‍ക്കുമെതിരെ പൊലീസ് കേസെടുത്താല്‍ അതിനെ രാഷ്ട്രീയ പകപോക്കലായി വ്യാഖ്യാനിച്ച് തങ്ങള്‍ കാട്ടിക്കൂട്ടുന്ന അവിവേകങ്ങളെ സ്വയം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഇത് തുടര്‍ന്നും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ അണികള്‍ക്ക് പ്രചോദനമാകുന്നു. രാഷ്ട്രീയപരിപാടികളുടെ പേരിലായാലും പൊതുപരിപാടികളുടെ പേരിലായാലും ഒത്തുകൂടുന്ന ജനക്കൂട്ടങ്ങള്‍ക്കിടയില്‍ എത്ര കോവിഡ് രോഗികളുണ്ടാകുമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല.കോവിഡ് പരിശോധനക്ക് വിധേയരാകുന്നവരെക്കാള് കൂടുതല്‍ ആളുകള്‍ ഒരു പരിശോധനയും നടത്താത്തവരാണ്. പുറംലോകമറിയാത്ത ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ കോവിഡ് രോഗികള്‍ കേരളത്തിലുണ്ടാകാം. ഈ സാഹചര്യത്തില്‍ പരമാവധി ജാഗ്രത പാലിക്കേണ്ടിടത്താണ് ജനങ്ങള്‍ കൂസലില്ലാതെ ഇടപഴകി മുന്നോട്ടുപോകുന്നത്.
സംസ്ഥാനത്തെ ഭരണസിരാകേന്ദ്രം കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. രോഗവ്യാപനം തീവ്രമായതോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് താത്ക്കാലികമായി അടച്ചുപൂട്ടേണ്ട സ്ഥിതിയില്‍ വരെ എത്തിയിരിക്കുന്നു. സെക്രട്ടറിയേറ്റിലെ കാന്റീന് സഹകരണസംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സാമൂഹിക അകലം പാലിക്കാതിരുന്നതിന്റെ ഭവിഷ്യത്താണ് വൈറസ് പടരാനിടവരുത്തിയത്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച അദാലത്തുകള്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടങ്ങളെ ക്ഷണിച്ചുവരുത്തിയപ്പോള്‍ അവിടങ്ങളിലും കോവിഡിനെതിരായ ജാഗ്രത കാണാനായില്ല. സംസ്ഥാനത്തെ പല ഭാഗങ്ങളിലും കോവിഡ് ബാധിതരാകുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം പെരുകുകയാണ്. വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും അടച്ചുപൂട്ടേണ്ട അവസ്ഥയിലാകുന്നു. പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടങ്ങളും ബസുകളിലെ യാത്രക്കാരുടെ ബാഹുല്യവും കോവിഡിന്റെ നിയന്ത്രണങ്ങളെ മറികടന്ന് വലിയ വെല്ലുവിളികളായി മാറിയിരിക്കുന്നു.ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ 71 രാജ്യങ്ങളിലേക്ക് വ്യാപിച്ചുവെന്നാണ് ലോകാരോഗ്യസംഘടന നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തീവ്രവൈറസ് വ്യാപനം കൂടുന്നതിന് പുറമെ കൂടുതല്‍ മരണങ്ങള്‍ക്കും കാരണമാകുമെന്ന് തിരിച്ചറിഞ്ഞ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമെല്ലാം അടിയന്തിരമായി പൊതുപരിപാടികളെല്ലാം നിര്‍ത്തിവെച്ചു. യാത്രാവിലക്കും നിലനില്ക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് ഉണ്ടോ എന്നുതന്നെ സംശയം തോന്നിപ്പോകുന്ന വിധത്തിലുള്ള അലസസമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും വൈറസില്‍ നിന്ന് മുക്ത നേടിക്കൊണ്ടിരിക്കുമ്പോള്‍ കേരളം കോവിഡ് നിരക്കില്‍ മാറ്റമില്ലാതെ റിക്കാര്‍ഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ ഉത്തരവാദിത്വം ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്കും പൊതുസമൂഹത്തിനുമാണ്. നവസാങ്കേതികവിദ്യയുടെ ഈ പുഷ്കലകാലത്ത് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മറ്റ് പരിപാടികളും നടത്താവുന്നതാണ്.
വന്‍തോതില്‍ ആളുകളെക്കൂട്ടി നാടിനെ കോവിഡിന് തീറെഴുതിക്കൊടുക്കുന്ന രീതി ഈ തലമുറയോടും വരുന്ന തലമുറയോടും കാണിക്കുന്ന കൊടിയ അനീതിയാണ്. താത്ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ജനങ്ങളുടെ ജീവന് വെച്ച് തന്നെ കളിക്കേണ്ടതുണ്ടോയെന്ന ആത്മപരിശോധന നടത്താന്‍ രാഷ്ട്രീയ-മുന്നണി നേതൃത്വങ്ങള്‍ തയ്യാറാകണം.