പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ദൃശ്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വിനീഷ് ജയില്‍ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍ മണ്ണയിലെ ദൃശ്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടിലായി ജയില്‍ കഴിയുന്ന പ്രതി വിനീഷ് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിനീഷിനെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വിനീഷ് ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം മൂലം വിനീഷ് രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഉറങ്ങുകയായിരുന്ന ദൃശ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ പിതാവിന്റെ കടക്ക് തീവെച്ച ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

Related Articles
Next Story
Share it