ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തു; സാരി കത്തിച്ച് ഗ്രാമവാസികളുടെ പ്രതിഷേധം

ചിക്കമംഗളൂരു: ബി.ജെ.പിക്ക് വോട്ട് ചെയ്യാനായി ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സാരി വിതരണം ചെയ്തു. ബി.ജെ.പി നേതാക്കളുടെ ഈ നടപടിയില്‍ ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. ചിക്കമംഗളൂരു താലൂക്കിലെ ഭക്തര ഹള്ളിയിലെയും മല്ലേന ഹള്ളിയിലെയും സ്ത്രീകള്‍ക്കാണ് സാരി വിതരണം ചെയ്തത്. സാരി കത്തിക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രാദേശിക ബിജെപി എംഎല്‍എ ഞങ്ങളുടെ ദുരിതങ്ങള്‍ ചെവിക്കൊണ്ടില്ലെന്നും ഇപ്പോള്‍ സാരി വിതരണം ചെയ്ത് വോട്ടര്‍മാരെ വശീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഗ്രാമവാസികള്‍ കുറ്റപ്പെടുത്തി.

Related Articles
Next Story
Share it