കൈവശാവകാശ രേഖയ്ക്ക് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍

കാസര്‍കോട്: കൈവശാവകാശ രേഖയ്ക്ക് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും വിജിലന്‍സ് പിടിയില്‍. നെട്ടണിഗെ വില്ലേജ് ഓഫിസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍ സോണി, സ്വീപ്പര്‍ ആദൂര്‍ സ്വദേശി ശിവപ്രസാദ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ആദൂര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാനില്‍നിന്നാണ് കൈവശാവകാശ രേഖയ്ക്ക് കൈക്കൂലിയായി രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവും ഇവര്‍ ആവശ്യപ്പെട്ടത്. ഇതോടെ വിവരം അബ്ദുല്‍ റഹ്‌മാന്‍ വിജിലന്‍സിനെ വിവരമറിയിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി വില്ലേജ് ഓഫീസിലെത്തിയ അബ്ദുല്‍ റഹ്‌മാന്‍ ഇവ കൈമാറുന്നതിനിടയിലാണ് […]

കാസര്‍കോട്: കൈവശാവകാശ രേഖയ്ക്ക് പണവും മദ്യവും കൈക്കൂലിയായി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും വിജിലന്‍സ് പിടിയില്‍. നെട്ടണിഗെ വില്ലേജ് ഓഫിസര്‍ തിരുവനന്തപുരം സ്വദേശി എസ്.എല്‍ സോണി, സ്വീപ്പര്‍ ആദൂര്‍ സ്വദേശി ശിവപ്രസാദ് എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ആദൂര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാനില്‍നിന്നാണ് കൈവശാവകാശ രേഖയ്ക്ക് കൈക്കൂലിയായി രണ്ടായിരം രൂപയും ഒരു കുപ്പി മദ്യവും ഇവര്‍ ആവശ്യപ്പെട്ടത്. ഇതോടെ വിവരം അബ്ദുല്‍ റഹ്‌മാന്‍ വിജിലന്‍സിനെ വിവരമറിയിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുകളുമായി വില്ലേജ് ഓഫീസിലെത്തിയ അബ്ദുല്‍ റഹ്‌മാന്‍ ഇവ കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it