അവധി ദിവസം വില്ലേജ് ഓഫീസ് തുറന്നുകിടന്നു; ജീവനക്കാര്‍ക്കെതിരെ വിമര്‍ശനം

അഡൂര്‍: അഡൂര്‍ വില്ലേജ് ഓഫീസിന്റെ വാതില്‍ തുറന്നു കിടന്നതു വിവാദമായി. തലേന്ന് വൈകിട്ട് ജീവനക്കാര്‍ അടയ്ക്കാതെ പോയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെയാണ് വില്ലേജ് ഓഫീസിന്റെ വാതില്‍ തുറന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോഡരികില്‍ തന്നെയാണ് വില്ലേജ് ഓഫീസ്. കുറെ സമയം ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നോക്കിയപ്പോള്‍ ആരും അകത്ത് ഉണ്ടായിരുന്നില്ല. വിവരം വില്ലേജ് അസിസ്റ്റന്റിനെ ഫോണില്‍ അറിയിക്കുകയും 10.30ന് ശേഷം ഒരു ജീവനക്കാരന്‍ എത്തി ഓഫീസ് പൂട്ടുകയുമായിരുന്നു. എന്നാല്‍ ഇവിടെ വില്ലേജ് ഓഫീസര്‍ക്ക് ആദൂര്‍ വില്ലേജ് […]

അഡൂര്‍: അഡൂര്‍ വില്ലേജ് ഓഫീസിന്റെ വാതില്‍ തുറന്നു കിടന്നതു വിവാദമായി. തലേന്ന് വൈകിട്ട് ജീവനക്കാര്‍ അടയ്ക്കാതെ പോയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെയാണ് വില്ലേജ് ഓഫീസിന്റെ വാതില്‍ തുറന്നുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോഡരികില്‍ തന്നെയാണ് വില്ലേജ് ഓഫീസ്. കുറെ സമയം ആളനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ നോക്കിയപ്പോള്‍ ആരും അകത്ത് ഉണ്ടായിരുന്നില്ല. വിവരം വില്ലേജ് അസിസ്റ്റന്റിനെ ഫോണില്‍ അറിയിക്കുകയും 10.30ന് ശേഷം ഒരു ജീവനക്കാരന്‍ എത്തി ഓഫീസ് പൂട്ടുകയുമായിരുന്നു. എന്നാല്‍ ഇവിടെ വില്ലേജ് ഓഫീസര്‍ക്ക് ആദൂര്‍ വില്ലേജ് ഓഫീസിന്റെ ചുമതല കൂടി ഉള്ളതിനാല്‍ ഇവിടെ നിന്നും നേരത്തെ പോയിരുന്നുവെന്നും ഞായറാഴ്ച ഓഫീസ് ശുചീകരണത്തിനായി വരുന്നതിനാല്‍ വാതില്‍ തുറന്ന് വെച്ച് പോയതായിരിക്കുമെന്നുമാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്. ഏറെ പ്രധാനമര്‍ഹിക്കുന്ന നിരവധി രേഖകള്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്ന വില്ലേജ് ഓഫീസിന്റെ വാതിലുകള്‍ പൂട്ടാതെ സുരക്ഷ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Related Articles
Next Story
Share it