മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കര വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കരയുടെ നേതൃത്വത്തില്‍ തെരുവത്ത് ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു. വ്യവസായിയും കലാ-കായിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായി. മാപ്പിളപ്പാട്ട് രചയിതാവ് ഹമീദ് കോളിയടുക്കം അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരി മുംതാസ് ടീച്ചര്‍, ഹനീഫ് എരിയാല്‍, ടി.ഇ മുക്താര്‍, സിനിമാ പ്രവര്‍ത്തകന്‍ ജോണ്‍സണ്‍ കാസര്‍കോട് സംസാരിച്ചു. റഹ്മത്ത് മുഹമ്മദ്, കുഞ്ഞാമു എരിയാല്‍ […]

കാസര്‍കോട്: മെഹ്ഫില്‍ ഓര്‍ക്കസ്ട്ര തളങ്കരയുടെ നേതൃത്വത്തില്‍ തെരുവത്ത് ടി. ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ വിളയില്‍ ഫസീല അനുസ്മരണം സംഘടിപ്പിച്ചു. വ്യവസായിയും കലാ-കായിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായി. മാപ്പിളപ്പാട്ട് രചയിതാവ് ഹമീദ് കോളിയടുക്കം അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരി മുംതാസ് ടീച്ചര്‍, ഹനീഫ് എരിയാല്‍, ടി.ഇ മുക്താര്‍, സിനിമാ പ്രവര്‍ത്തകന്‍ ജോണ്‍സണ്‍ കാസര്‍കോട് സംസാരിച്ചു. റഹ്മത്ത് മുഹമ്മദ്, കുഞ്ഞാമു എരിയാല്‍ ഗാനങ്ങള്‍ ആലപിച്ചു. ബഷീര്‍ തളങ്കര സ്വാഗതവും കഫീല്‍ തളങ്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it