ചന്ദ്രനില്‍ പറന്നുയര്‍ന്ന് വിക്രം ലാന്‍ഡര്‍

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും ഉയര്‍ന്നു പൊങ്ങി അല്‍പം മാറി വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തി. ഇസ്രോയാണ് ഇക്കാര്യം അറിയിച്ചത്. ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്‌സ് പോസ്റ്റ് ചെയ്തു.ഭൂമിയില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയാണ് ഈ പരീക്ഷണം നടത്തിയത്. ലാന്‍ഡറിനെ ഏകദേശം 40 സെന്റീ മീറ്റര്‍ ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 30-40 സെന്റീ മീറ്റര്‍ അകലത്തില്‍ ലാന്‍ഡര്‍ മറ്റൊരിടത്ത് സുരക്ഷിതമായി […]

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും ഉയര്‍ന്നു പൊങ്ങി അല്‍പം മാറി വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തി. ഇസ്രോയാണ് ഇക്കാര്യം അറിയിച്ചത്. ഹോപ്പ് എക്‌സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്‌സ് പോസ്റ്റ് ചെയ്തു.
ഭൂമിയില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയാണ് ഈ പരീക്ഷണം നടത്തിയത്. ലാന്‍ഡറിനെ ഏകദേശം 40 സെന്റീ മീറ്റര്‍ ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് 30-40 സെന്റീ മീറ്റര്‍ അകലത്തില്‍ ലാന്‍ഡര്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു.
ഈ പരീക്ഷണത്തിന് മുന്നോടിയായി പ്രഖ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പും മറ്റു ഉപകരണങ്ങളും മടക്കി വെക്കുകയും ലാന്‍ഡിംഗിന് ശേഷം അവ വിന്യസിക്കുകയും ചെയ്തിരുന്നു.
ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷമിട്ടാണ് ഇസ്രോ ഹോപ്പ് പരീക്ഷണം നടത്തിയത്. ഭാവിയില്‍ ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയില്‍ എത്തിക്കുന്നതിനും മനുഷ്യ യാത്രയ്ക്ക് സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ പരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

Related Articles
Next Story
Share it