സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തത്-സുഹൈര്‍ അസ്ഹരി

മഞ്ചേശ്വരം: സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്. വിഖായ സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ സമിതി ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ഒന്നാംഘട്ട ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹനന്മക്കായി സേവന സന്നദ്ധരായ വിഖായയുടെ പ്രവര്‍ത്തനം കോവിഡ് കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്നും മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ത്ഥി യുവസമൂഹം ഇനിയും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വിഖായ ജില്ലാ ചെയര്‍മാന്‍ നിസാര്‍ മച്ചംപാടി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി […]

മഞ്ചേശ്വരം: സന്നദ്ധ സേവനരംഗത്ത് വിഖായയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്.
വിഖായ സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ സമിതി ഹൊസങ്കടി സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ഒന്നാംഘട്ട ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹനന്മക്കായി സേവന സന്നദ്ധരായ വിഖായയുടെ പ്രവര്‍ത്തനം കോവിഡ് കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്നും മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ത്ഥി യുവസമൂഹം ഇനിയും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വിഖായ ജില്ലാ ചെയര്‍മാന്‍ നിസാര്‍ മച്ചംപാടി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ മുശ്താഖ് ദാരിമി, ഇബ്‌റാഹിം അസ്ഹരി പള്ളങ്കോട്, സുബൈര്‍ ദാരിമി പടന്ന, റഫീഖ് ഫൈസി ബാഖവി പയ്യക്കി, സലാം വൊര്‍ക്കാടി, ബഷീര്‍ മിത്തബൈല്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തി. ഇസ്മായില്‍ അസ്ഹരി ബാളിയൂര്‍, അന്‍വര്‍ തുപ്പക്കല്‍, ഫാറൂഖ് മൗലവി മഞ്ചേശ്വരം, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍, ഇബ്‌റാഹിം ഖലീല്‍ അശ്ശാഫി കുമ്പള, അലി ചര്‍ളടുക്ക, സിനാന്‍ അസ്ഹരി, അലിഗുണാജെ സംസാരിച്ചു.

Related Articles
Next Story
Share it