വിജയപുരയില്‍ ദുരഭിമാനക്കൊല; യുവാവിനെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊന്നു, കാമുകിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

വിജയപുര: കര്‍ണാടക വിജയപുരയില്‍ നടന്ന ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജയപുര അലമേല താലൂക്കിലെ ബലാഗാനൂരിലെ രവി(32)യെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. രവിയുടെ കാമുകിയുടെ പിതാവ് ഇസ്മായില്‍ തംബെ, മറ്റ് കുടുംബാംഗങ്ങളായ അഷ്ഫാഖ് തംബെ, അല്‍ത്താഫ് തംബെ, ഇബ്രാഹിം തംബെ, ഇമാം സാബ് തംബെ, ബന്ദേ നവാസ് ഗോതെ, മെഹബൂബ് അലഹേരി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഒളിവിലാണെന്നും പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും […]

വിജയപുര: കര്‍ണാടക വിജയപുരയില്‍ നടന്ന ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിജയപുര അലമേല താലൂക്കിലെ ബലാഗാനൂരിലെ രവി(32)യെ കൈകാലുകള്‍ ബന്ധിച്ച് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. രവിയുടെ കാമുകിയുടെ പിതാവ് ഇസ്മായില്‍ തംബെ, മറ്റ് കുടുംബാംഗങ്ങളായ അഷ്ഫാഖ് തംബെ, അല്‍ത്താഫ് തംബെ, ഇബ്രാഹിം തംബെ, ഇമാം സാബ് തംബെ, ബന്ദേ നവാസ് ഗോതെ, മെഹബൂബ് അലഹേരി എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഒളിവിലാണെന്നും പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും കൊണ്ട് പ്രതികള്‍ ഗ്രാമം വിട്ടുപോയതായും ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 21 മുതല്‍ രവിയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് രവിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. രവിയുടെ കാമുകിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. മറ്റൊരു മതസ്ഥനായ രവിയുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും പ്രണയത്തില്‍ നിന്ന് പിന്‍മാറാത്തതിനാല്‍ അവര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടുകാരും ബന്ധുക്കളും രവിയെ അപായപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടി രവിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഗ്രാമത്തിന് പുറത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പൊലീസ് ആദ്യം രവിയുടെ വസ്ത്രങ്ങളും പാദരക്ഷകളും കണ്ടെടുത്തു. തുടര്‍ന്നാണ് കിണറ്റില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ രവിയുടെ മൃതദേഹം കണ്ടെത്തിയത്. യുവാവിനെ ബന്ധനസ്ഥനാക്കി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it