നാടെങ്ങും വിജയദശമി ആഘോഷനിറവില്‍; വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍

കാസര്‍കോട്: നാടെങ്ങും വിജയദശമി ആഘോഷനിറവില്‍. ക്ഷേത്രങ്ങളില്‍ നടന്ന വിദ്യാരംഭചടങ്ങുകളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കാസര്‍കോട് ജില്ലയില്‍ മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം, പുലിക്കുന്ന് ജഗദംബക്ഷേത്രം, കൊറക്കോട് ആര്യ കാര്‍ത്യായനി ക്ഷേത്രം, കാസര്‍കോട് ടൗണ്‍ വെങ്കിട്ടരമണക്ഷേത്രം, നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. എഴുത്തിനിരുത്തലും അനുബന്ധചടങ്ങുകള്‍ക്കും ശേഷം നവരാത്രി ആഘോഷത്തിന് സമാപനമാകും. കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ പ്രധാന […]

കാസര്‍കോട്: നാടെങ്ങും വിജയദശമി ആഘോഷനിറവില്‍. ക്ഷേത്രങ്ങളില്‍ നടന്ന വിദ്യാരംഭചടങ്ങുകളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കാസര്‍കോട് ജില്ലയില്‍ മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രം, ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം, പുലിക്കുന്ന് ജഗദംബക്ഷേത്രം, കൊറക്കോട് ആര്യ കാര്‍ത്യായനി ക്ഷേത്രം, കാസര്‍കോട് ടൗണ്‍ വെങ്കിട്ടരമണക്ഷേത്രം, നുള്ളിപ്പാടി അയ്യപ്പസ്വാമി ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം തുടങ്ങി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. എഴുത്തിനിരുത്തലും അനുബന്ധചടങ്ങുകള്‍ക്കും ശേഷം നവരാത്രി ആഘോഷത്തിന് സമാപനമാകും.
കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ രഥോത്സവം വ്യാഴാഴ്ച രാത്രി നടന്നു. രഥോത്സവത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന് അകത്തുണ്ടായിരുന്ന ഭക്തരെ പുറത്തിറക്കി പ്രധാനകവാടം അടച്ച ശേഷം കാര്‍മികരും ക്ഷേത്രം അധികാരികളും ജീവനക്കാരും ചേര്‍ന്നാണ് രഥം വലിച്ചത്.

Related Articles
Next Story
Share it