യോഗി ആദിത്യനാഥ് ഉച്ചതിരിഞ്ഞെത്തും; വിജയ യാത്രയുടെ ആരവത്തില്‍ പ്രവര്‍ത്തകര്‍

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങിന്റെ ആവേശലഹരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് വിജയയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് മംഗളൂരു വിമാനത്താവളത്തിലെത്തുന്ന യോഗി ആദിത്യനാഥ് കാര്‍ മാര്‍ഗം കാസര്‍കോട്ടേക്ക് തിരിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സി.പി. രാധാകൃഷ്ണന്‍, കെ. സുനില്‍കുമാര്‍ തുടങ്ങിയ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് എത്തുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം […]

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന ചടങ്ങിന്റെ ആവേശലഹരിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍. കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് വിജയയാത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് മംഗളൂരു വിമാനത്താവളത്തിലെത്തുന്ന യോഗി ആദിത്യനാഥ് കാര്‍ മാര്‍ഗം കാസര്‍കോട്ടേക്ക് തിരിക്കും.
കേന്ദ്രമന്ത്രി വി. മുരളീധരന്‍, സി.പി. രാധാകൃഷ്ണന്‍, കെ. സുനില്‍കുമാര്‍ തുടങ്ങിയ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഉദ്ഘാടന ചടങ്ങിന് എത്തുന്നുണ്ട്.
യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം പ്രമാണിച്ച് കാസര്‍കോട്ട് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ കൂറ്റന്‍ വേദിയാണ് ഒരുക്കിയിട്ടുള്ളത്.
ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. താളിപ്പടുപ്പ് മൈതാനവും പരിസരവും ഉത്തര്‍പ്രദേശ് എ.ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി. ഉത്തരമേഖലാ ഐ.ജി അശോക് യാദവും സംഘവും കാസര്‍കോട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
യോഗി ആദിത്യനാഥിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് മംഗളൂരു മുതല്‍ കാസര്‍കോട് വരെ സഞ്ചരിക്കേണ്ട പൊലീസ് വാഹനത്തിന്റെ റിഹേഴ്‌സല്‍ ഇന്നലെ വൈകിട്ട് നടന്നു. ഇന്ന് ഉച്ചക്ക് മൂന്ന് മണി മുതല്‍ പരിപാടി കഴിയുന്നത് വരെ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയാണ് നിയന്ത്രണം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരുന്ന് വാഹനങ്ങള്‍ കുമ്പള ടൗണില്‍ നിന്ന് സീതാംഗോളി-ഉളിയത്തടുക്ക വഴി വിദ്യാനഗറില്‍ എത്തണം.

Related Articles
Next Story
Share it