ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു; ആറ് മാസത്തിനിടെ രാജിവെക്കേണ്ടിവരുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രി

അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും മുഖ്യമന്ത്രിയുടെ പടിയിറക്കം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. ആറ് മാസത്തിനിടെ രാജിവെക്കേണ്ടിവരുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് രൂപാണി. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് രാജിക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് രുപാണിയൂടെ അപ്രതീക്ഷിത രാജി. ധൃതിപിടിച്ചുള്ള രാജിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. പാര്‍ട്ടിയുടെയും ഗുജറാത്തിന്റെയും വിശാല താല്‍പര്യം കണക്കിലെടുത്താണ് രാജിയെന്നും പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദത്തിലും തൃപ്തനാണെന്നും വിജയ് രുപാണി പ്രതികരിച്ചു. ഇന്ന് രാവിലെയാണ് […]

അഹമ്മദാബാദ്: കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും മുഖ്യമന്ത്രിയുടെ പടിയിറക്കം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. ആറ് മാസത്തിനിടെ രാജിവെക്കേണ്ടിവരുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് രൂപാണി. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് രാജിക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് രുപാണിയൂടെ അപ്രതീക്ഷിത രാജി.

ധൃതിപിടിച്ചുള്ള രാജിയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. പാര്‍ട്ടിയുടെയും ഗുജറാത്തിന്റെയും വിശാല താല്‍പര്യം കണക്കിലെടുത്താണ് രാജിയെന്നും പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദത്തിലും തൃപ്തനാണെന്നും വിജയ് രുപാണി പ്രതികരിച്ചു. ഇന്ന് രാവിലെയാണ് ഗുജറാത്തില്‍ തലമുറ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനമെടുത്തതെന്നാണ് റിപോര്‍ട്ട്. തൊട്ടുപിന്നാലെ രുപാണി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയായിരുന്നു.

ജൂലൈലാണ് കര്‍ണാടകയില്‍ ബി.എസ് യെദിയരൂപ്പ രാജിവച്ച് ബസവരാജ് ബൊമ്മയ്ക്ക് അധികാരം കൈമാറിയത്. ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ച് അധികാരത്തിലേറിയ തീരഥ് സിംഗ് റാവത്ത് നാല് മാസത്തിനുള്ളില്‍ രാജിവെച്ചിരുന്നു.

Related Articles
Next Story
Share it