കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങി, ഇനിയും കടം ബാക്കിയോ? ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വിജയ് മല്യ

മുംബൈ: ഇനിയും തിരിച്ചടവ് ബാക്കിയുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വ്യവസായി വിജയ് മല്യ. കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങിയിട്ടും ബാങ്കുകളുടെ കടം തീര്‍ന്നില്ലേ എന്നായിരുന്നു മല്യയുടെ പരിഹാസം. നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐ.ഡി.ബി.ഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ വിജയ് മല്യ പരിഹസിച്ചത്. കിംഗ്ഫിഷര്‍ എയര്‍ലൈനില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ തുകയും ഐ.ഡി.ബി.ഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന പത്ര വാര്‍ത്ത പങ്കുവെച്ച് കൊണ്ട് "ബാങ്കുകള്‍ ഇപ്പോഴും […]

മുംബൈ: ഇനിയും തിരിച്ചടവ് ബാക്കിയുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ പരിഹസിച്ച് വ്യവസായി വിജയ് മല്യ. കിംഗ് ഫിഷറിനെ മൊത്തം വിഴുങ്ങിയിട്ടും ബാങ്കുകളുടെ കടം തീര്‍ന്നില്ലേ എന്നായിരുന്നു മല്യയുടെ പരിഹാസം. നിലച്ചുപോയ കിംഗ്ഫിഷറില്‍ നിന്നും മുഴുവന്‍ കടവും ഐ.ഡി.ബി.ഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോഴും പണം തിരിച്ചടയ്ക്കാനുണ്ടെന്ന ബാങ്കുകളുടെ അവകാശവാദത്തെ വിജയ് മല്യ പരിഹസിച്ചത്.

കിംഗ്ഫിഷര്‍ എയര്‍ലൈനില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ തുകയും ഐ.ഡി.ബി.ഐ ബാങ്ക് തിരിച്ചു പിടിച്ചെന്ന പത്ര വാര്‍ത്ത പങ്കുവെച്ച് കൊണ്ട് "ബാങ്കുകള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് താന്‍ പണം നല്‍കാനുണ്ടെന്നാണ്" എന്ന് മല്യ ട്വീറ്റ് ചെയ്തു. കിംഗ് ഫിഷറില്‍ നിന്നും 7.5 ബില്യണ്‍ തിരിച്ചുപിടിച്ചതായിട്ടാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. 62 ബില്യണ്‍ കടമുള്ളിടത്ത് ഗവണ്‍മെന്റ് ബാങ്കിന്റെ സഹായത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തന്റെ സ്വത്തില്‍ 140 ബില്യണോളം പിടിച്ചെടുത്തതായി മല്യ ജൂലൈ 26ന് പറഞ്ഞിരുന്നു.

അതീവ രഹസ്യമായി വെച്ചിരിക്കുന്ന ഒരു നിയമനടപടിയില്‍ മല്യ ബ്രിട്ടനില്‍ ഇപ്പോഴും ജാമ്യത്തിലാണ്. നാടു കടത്താതിരിക്കാനായുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇതെന്നാണ് സൂചന. 2016 മാര്‍ച്ചിലായിരുന്നു മല്യ വിദേശത്തേക്ക് പറന്നത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് 90 ബില്യണ്‍ കടത്തെ തുടര്‍ന്നായിരുന്നു മല്യ ഇന്ത്യ വിട്ടത്. മല്യയെ തിരിച്ചയയ്ക്കണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it