വിലക്ക് കഴിഞ്ഞിട്ടും ഐപിഎല്ലില്‍ തഴഞ്ഞവര്‍ കാണുന്നുണ്ടോ? വര്‍ഷങ്ങള്‍ക്ക് ശേഷം 5 വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി എസ് ശ്രീശന്ത്; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം

ബെംഗളൂരു: ഐപിഎല്ലില്‍ തഴഞ്ഞതിന് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി മലയാളി താരം എസ് ശ്രീശന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് 9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് താരം യു പിയുടെ വിലപ്പെട്ട അഞ്ചുവിക്കറ്റുകള്‍ കൊയ്തത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരളം പോയിന്റ് ടേബിളില്‍ റെയില്‍വെയ്‌ക്കൊപ്പം എത്തി. ഇരുടീമുകളും രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് വീതം നേടി. 15 വര്‍ഷത്തിനു ശേഷമാണ് ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് അഞ്ചുവിക്കറ്റ് […]

ബെംഗളൂരു: ഐപിഎല്ലില്‍ തഴഞ്ഞതിന് പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി മലയാളി താരം എസ് ശ്രീശന്ത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ നടന്ന മത്സരത്തിലാണ് 9.4 ഓവറില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് താരം യു പിയുടെ വിലപ്പെട്ട അഞ്ചുവിക്കറ്റുകള്‍ കൊയ്തത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കേരളം പോയിന്റ് ടേബിളില്‍ റെയില്‍വെയ്‌ക്കൊപ്പം എത്തി. ഇരുടീമുകളും രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റ് വീതം നേടി.

15 വര്‍ഷത്തിനു ശേഷമാണ് ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുന്നത്. കേരളത്തിനു വേണ്ടി സച്ചിന്‍ ബേബി രണ്ടും ജലജ് സക്‌സേനയും എം ഡി നിധീഷും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം യുപിയെ 49.04 ഓവറില്‍ 283 റണ്‍സിന് ഓള്‍ ഔട്ടാക്കി. യുപിക്ക് വേണ്ടി പ്രിയം ഗാര്‍ഗ് (57), അഭിഷേക് ഗോസ്വാമി (54) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. രണ്ടാം മത്സരത്തിലും തിളങ്ങിയ റോബിന്‍ ഉത്തപ്പയും സച്ചന്‍ േേബബിയും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു. ഉത്തപ്പ (81), സച്ചിന്‍ ബേബി (76), ജലജ് സക്‌സേന (31), വത്സല്‍ ഗോവിന്ദ് (30), സഞ്ജു സാംസണ്‍ (29) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

Related Articles
Next Story
Share it