സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്; വിജയ് ഹസാരെ ട്രോഫിക്കുള്ള 22 അംഗ മുംബൈ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഒഴിവാക്കിക്കൊണ്ട് 22 അംഗ മുംബൈ ടീമിനെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. പരിശീലന മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇടംകയ്യന്‍ പേസറായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ടീമിന് പുറത്തായത്. പരിശീലന മത്സരത്തില്‍ 4.1 ഓവറില്‍ 53 റണ്‍സാണ് അര്‍ജുന്‍ വഴങ്ങിയത്. വിക്കറ്റുകളൊന്നും നേടിയതുമില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ശ്രേയസ് അയ്യരാണ് മുംബൈ ടീമിനെ നയിക്കുക. പൃഥ്വി ഷാ വൈസ് […]

മുംബൈ: വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്ത്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ഒഴിവാക്കിക്കൊണ്ട് 22 അംഗ മുംബൈ ടീമിനെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. പരിശീലന മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇടംകയ്യന്‍ പേസറായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ടീമിന് പുറത്തായത്.

പരിശീലന മത്സരത്തില്‍ 4.1 ഓവറില്‍ 53 റണ്‍സാണ് അര്‍ജുന്‍ വഴങ്ങിയത്. വിക്കറ്റുകളൊന്നും നേടിയതുമില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ശ്രേയസ് അയ്യരാണ് മുംബൈ ടീമിനെ നയിക്കുക. പൃഥ്വി ഷാ വൈസ് ക്യാപ്റ്റനാണ്. കോവിഡ് സാഹചര്യത്തില്‍ രഞ്ജി ട്രോഫി ഒഴിവാക്കിയാണ് ബിസിസിഐ വിജയ് ഹസാരെ ട്രോഫി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 14 വരെയാണ് മത്സരങ്ങള്‍.

Related Articles
Next Story
Share it