കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേടുകള്‍; കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമിചിട്ടികള്‍ നടത്തിയെന്നും തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമിചിട്ടികള്‍ നടത്തിയെന്നും തെളിഞ്ഞു. കെ.എസ്.എഫ്.ഇയുടെ 40 ബ്രാഞ്ചുകളിലാണ് റെയ്ഡ് നടത്തിയത്. 35 ഇടങ്ങളിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.എഫ്.ഇയുടെ കണ്ണൂര്‍-കാസര്‍കോട് ബ്രാഞ്ചുകളിലും പരിശോധന നടന്നിരുന്നു. പത്ത് ലക്ഷത്തിന് മുകളിലുള്ള ചിട്ടികളില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ബിനാമിചിട്ടികള്‍ നടന്നതായും വ്യക്തമായി. ചിട്ടിയിലെ ആദ്യ ഗഡു ട്രഷറിയിലോ ദേശസാല്‍കൃത ബാങ്കുകളിലോ അടക്കണമെന്ന ചട്ടം പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമിചിട്ടികള്‍ നടത്തിയെന്നും തെളിഞ്ഞു. കെ.എസ്.എഫ്.ഇയുടെ 40 ബ്രാഞ്ചുകളിലാണ് റെയ്ഡ് നടത്തിയത്. 35 ഇടങ്ങളിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.എഫ്.ഇയുടെ കണ്ണൂര്‍-കാസര്‍കോട് ബ്രാഞ്ചുകളിലും പരിശോധന നടന്നിരുന്നു. പത്ത് ലക്ഷത്തിന് മുകളിലുള്ള ചിട്ടികളില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ബിനാമിചിട്ടികള്‍ നടന്നതായും വ്യക്തമായി.
ചിട്ടിയിലെ ആദ്യ ഗഡു ട്രഷറിയിലോ ദേശസാല്‍കൃത ബാങ്കുകളിലോ അടക്കണമെന്ന ചട്ടം പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it