ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 16,900 രൂപ പിടികൂടി

കാസര്‍കോട്: സംസ്ഥാന വ്യാപകമായി വിജിലന്‍സ് അതിര്‍ത്തിയിലെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ ഓപറേഷന്‍ ബ്രസ്റ്റ് നിര്‍മൂലന്‍ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങി ആര്‍ടിഒ ഉദ്യോഗസ്ഥര്‍. 16,900 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്നാണ് സംശയിക്കുന്നത്. കൈക്കൂലി വാങ്ങാന്‍ ഓഫീസില്‍ അഞ്ച് ഏജന്റുമാരെ നിയമിച്ചത് കണ്ടെത്തിയതായും വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. പുലര്‍ച്ചെ 5.40 മുതല്‍ 6.40 വരെ ഏജന്റുമാര്‍ ശേഖരിച്ച […]

കാസര്‍കോട്: സംസ്ഥാന വ്യാപകമായി വിജിലന്‍സ് അതിര്‍ത്തിയിലെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ ഓപറേഷന്‍ ബ്രസ്റ്റ് നിര്‍മൂലന്‍ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങി ആര്‍ടിഒ ഉദ്യോഗസ്ഥര്‍. 16,900 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്നാണ് സംശയിക്കുന്നത്. കൈക്കൂലി വാങ്ങാന്‍ ഓഫീസില്‍ അഞ്ച് ഏജന്റുമാരെ നിയമിച്ചത് കണ്ടെത്തിയതായും വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. പുലര്‍ച്ചെ 5.40 മുതല്‍ 6.40 വരെ ഏജന്റുമാര്‍ ശേഖരിച്ച പണമാണിത്. വിജിലന്‍സ് എത്തുമ്പോഴേക്കും 5.40 വരെ ശേഖരിച്ചത് മാറ്റിയിരുന്നുവെന്നും 10 മിനുട്ട് കൊണ്ട് ശേഖരിച്ചതാണ് ഈ തുകയെന്ന് ഡിവൈഎസ്പി പറഞ്ഞു. തലപ്പാടി ചെക്ക് പോസ്റ്റിലെ റെയ്ഡില്‍ ഡിവൈഎസ്പിക്കൊപ്പം എസ്‌ഐ കെ രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത് കുമാര്‍ പികെ, പ്രദീപ് കെപി, രതീഷ് കെവി എന്നിവരും പെര്‍ള ചെക് പോസ്റ്റില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്പെകര്‍ സിബി തോമസ്, എസ്‌ഐ മധു പിപി, എഎസ്‌ഐ മാരായ സതീശന്‍ പിവി, സുഭാഷ് ചന്ദ്രന്‍ കെടി, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് പി എന്നിവരാണ് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it