കാഞ്ഞങ്ങാട്ടെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലും എഎംവിഐയുടെ മാവുങ്കാലിലെ വീട്ടിലും വിജിലന്‍സ് റെയ്ഡ്

കാഞ്ഞങ്ങാട്: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലും എഎംവിഐയുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ്. ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസിലും എഎംവിഐയുടെ മാവുങ്കാലിലെ വീട്ടിലുമാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും ആര്‍ടി ഓഫീസിലെ അദ്ദേഹം ജോലി ചെയ്യുന്ന ക്യാബിനിലുമാണ് വിജിലന്‍സ് ഒരേ സമയം റെയ്ഡ് നടത്തിയത്. കോഴിക്കോട്ട് നിന്നെത്തിയ സ്‌പെഷ്യല്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച 6.30നാണ് മാവുങ്കാലിലെ എഎംവിഐയുടെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. […]

കാഞ്ഞങ്ങാട്: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലും എഎംവിഐയുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ്. ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസിലും എഎംവിഐയുടെ മാവുങ്കാലിലെ വീട്ടിലുമാണ് വിജിലന്‍സ് റെയ്ഡ് നടന്നത്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും ആര്‍ടി ഓഫീസിലെ അദ്ദേഹം ജോലി ചെയ്യുന്ന ക്യാബിനിലുമാണ് വിജിലന്‍സ് ഒരേ സമയം റെയ്ഡ് നടത്തിയത്.
കോഴിക്കോട്ട് നിന്നെത്തിയ സ്‌പെഷ്യല്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച 6.30നാണ് മാവുങ്കാലിലെ എഎംവിഐയുടെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. ഉച്ചയ്ക്ക് 12 വരെയും അനില്‍ കുമാറിന്റെ വീട്ടില്‍ പരിശോധന തുടര്‍ന്നു. വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള രേഖകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിജിലന്‍സ് പരിശോധിച്ച് വരികയാണ്. കാസര്‍കോട് നിന്നെ ത്തിയ വിജിലന്‍സ് സംഘമാണ് ഹൊസ്ദുര്‍ഗിലെ ആര്‍ടി ഓഫീസില്‍ പരിശോധന ആരംഭിച്ചത്.
അനില്‍ കുമാറിന്റെ ഇരിപ്പിടമേശ വലിപ്പും ഫയലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വിജിലന്‍സ് പരിശോധന ആര്‍ടി ഓഫീസില്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവന്‍, ശ്രീനിവാസന്‍, കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. പ്രമോദിന്റെ സാനിധ്യത്തില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സ്ഥലം മാറ്റപ്പെട്ട അനില്‍ കുമാര്‍ ഒരു മാസം മുമ്പാണ് വീണ്ടും കാഞ്ഞങ്ങാട് ആര്‍ടി ഓഫീസില്‍ ചുമതലയേറ്റത്. കോഴിക്കോട് സ്പെഷ്യല്‍ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് റെയ്ഡ്.

Related Articles
Next Story
Share it