സാമ്പത്തിക തിരിമറി; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സാമ്പത്തിക തിരമറി കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണമാണ് ആരംഭിച്ചത്. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡി.സി.സി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി. മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്.പിക്ക് കൈമാറി. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണത്തില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നും […]

തിരുവനന്തപുരം: സാമ്പത്തിക തിരമറി കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണമാണ് ആരംഭിച്ചത്. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡി.സി.സി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി.

മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് കേസ്. സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്.പിക്ക് കൈമാറി. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നും കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിര്‍മാണത്തില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it