എല്‍ദോസിന് കുരുക്ക് മുറുകുന്നു; വിജിലന്‍സ് അന്വേഷണവും വന്നേക്കും

തിരുവനന്തപുരം: ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എം.എല്‍.എ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലന്‍സന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നല്‍കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം. കോവളം എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി എം.എല്‍.എ എവിടെയാണെന്ന് വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിലെ എം.എല്‍.എയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്.എല്‍ദോസിനെ സംരക്ഷിക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹത്തില്‍ നിന്നും […]

തിരുവനന്തപുരം: ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എം.എല്‍.എ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലന്‍സന്വേഷണവുമുണ്ടായേക്കും. കൈക്കൂലി നല്‍കി പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിലാണ് പ്രാഥമിക അന്വേഷണം. കോവളം എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിലും കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി എം.എല്‍.എ എവിടെയാണെന്ന് വിവരമില്ലെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിലെ എം.എല്‍.എയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണ്.
എല്‍ദോസിനെ സംരക്ഷിക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹത്തില്‍ നിന്നും വിശദീകരണം തേടിയ ശേഷം നടപടിയെടുക്കുമെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞു.
എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന്റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും സതീശന്‍ പറഞ്ഞു. എം.എല്‍.എയുടെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകര്‍ പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മൂല്യങ്ങള്‍ പുലര്‍ത്തേണ്ടതുണ്ടെന്നും എതിരാളികള്‍ കേസില്‍പ്പെട്ടാല്‍ ആഘോഷിക്കുകയും തങ്ങളുടെ കൂട്ടത്തിലുള്ളവരാണെങ്കില്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും രമ കുറിച്ചു.

Related Articles
Next Story
Share it