വിവിധ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന; പലയിടത്തും തിരിമറികള്‍ കണ്ടെത്തി

കാസര്‍കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉത്തരമേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പരിശോധന നടത്തിയത്. കാസര്‍കോട് ജില്ലയില്‍ ചെങ്കള, മാധൂര്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരന്‍ നായര്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ. സുനുമോന്‍, പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിര്‍മാണങ്ങളുടെ അനുമതി നല്‍കുന്നതില്‍ വിവിധ അപാകതകള്‍ കണ്ടെത്തി. നിരവധി അനധികൃത നിര്‍മ്മാണങ്ങളും […]

കാസര്‍കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉത്തരമേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പരിശോധന നടത്തിയത്. കാസര്‍കോട് ജില്ലയില്‍ ചെങ്കള, മാധൂര്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തുകളില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരന്‍ നായര്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ. സുനുമോന്‍, പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിര്‍മാണങ്ങളുടെ അനുമതി നല്‍കുന്നതില്‍ വിവിധ അപാകതകള്‍ കണ്ടെത്തി. നിരവധി അനധികൃത നിര്‍മ്മാണങ്ങളും പരിശോധനയുടെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത നിര്‍മാണങ്ങള്‍ പഞ്ചായത്തില്‍ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാത്തത് മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് വിവിധ പഞ്ചായത്തുകള്‍ക്ക് വന്നുകൊണ്ടിരിക്കുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെര്‍ക്കളയില്‍ പല ബഹുനില കെട്ടിടങ്ങളും പി.ഡബ്ല്യു.ഡി റോഡിന്റെ സ്ഥലങ്ങളിലേക്ക് കയറി കിടക്കുന്നതായും ബഹുനില കെട്ടിടങ്ങള്‍ക്ക് അത്യാവശ്യം വേണ്ട പാര്‍ക്കിംഗ് ഏരിയ, റാമ്പ്, മഴവെളള സംഭരണി തുടങ്ങിയവയില്ലാതെ അനുമതി നല്‍കിയതായും കണ്ടെത്തി. ചില കെട്ടിടങ്ങള്‍ ഒക്കുപ്പന്‍സി വാങ്ങിയതിന് ശേഷം പാര്‍ക്കിംഗ് ഏരിയ കച്ചവടത്തിന് ഉപയോഗിക്കുന്നതായും കണ്ടു. മറ്റു ചില കെട്ടിടങ്ങള്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച് കച്ചവടം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചില കെട്ടിടങ്ങള്‍ ഒക്കുപ്പന്‍സി ലഭിച്ച് ഒന്നുരണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് യാതൊരു അനുമതിയുമില്ലാതെ മുകളില്‍ ഒരു നില കൂടി പണിത് റൂമുകള്‍ വാടകക്ക് കൊടുത്തതായും വിജിലന്‍സിന്റെ പരിശോധനയില്‍ തെളിഞ്ഞു. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയുടെയും അസി. എഞ്ചിനിയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് ഈ രീതിയില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതെന്നും കുറ്റകാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയരക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles
Next Story
Share it