കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് പരിശോധന; കംപോസ്റ്റ് ബിന്‍ പദ്ധതിക്കായി ഗുണഭോക്തൃ വിഹിതം വാങ്ങിയതിന് രേഖകളില്ലെന്ന് കണ്ടെത്തി

കാസര്‍കോട്: നഗരസഭയില്‍ വിജലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയില്‍ നടപ്പാക്കുന്ന മാലിന്യം നിര്‍മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അപാകതകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പരിശോധന നടത്തിയത്.സ്വച്ഛ്ഭാരത് മിഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയു നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് നഗരസഭയില്‍ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അപാകതകളുണ്ടെന്ന പരാതിയാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കണ്ണൂര്‍ ആസ്ഥാനമായ അക്രഡിറ്റഡ് ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. പദ്ധതിയുടെ 20 ശതമാനം തുക […]

കാസര്‍കോട്: നഗരസഭയില്‍ വിജലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയില്‍ നടപ്പാക്കുന്ന മാലിന്യം നിര്‍മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അപാകതകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച പരിശോധന നടത്തിയത്.
സ്വച്ഛ്ഭാരത് മിഷന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയു നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് നഗരസഭയില്‍ ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് ബിന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അപാകതകളുണ്ടെന്ന പരാതിയാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് കണ്ണൂര്‍ ആസ്ഥാനമായ അക്രഡിറ്റഡ് ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. പദ്ധതിയുടെ 20 ശതമാനം തുക പ്രസ്തുത ഏജന്‍സിക്ക് അഡ്വാന്‍സും നല്‍കിയിരുന്നു. ആകെ പദ്ധതിയുടെ 30 ശതമാനം പദ്ധതി മാത്രമെ നാളിതു വരെയായി നടപ്പാക്കിയുള്ളൂ. നാലു വര്‍ഷമായിട്ടും അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് പിടിക്കാനോ പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതിനോ ഉദ്യോഗസ്ഥരോ ഭരണസമിതിയോ തയ്യാറാവുന്നില്ലെന്നായിരുന്നു പരാതി. കൂടാതെ കമ്പോസ്റ്റ് ബിന്‍ നല്‍കുന്നതിനായി തിരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും ഗുണഭോക്തൃ വിഹിതം വാങ്ങിയിരുന്നു. ഗുണഭോക്തൃ വിഹിതം വാങ്ങിയതിനും സുക്ഷിച്ചതിനും യാതൊരു രേഖയും പ്രസ്തുത പദ്ധതികളുടെ ഫയലില്‍ കാണാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് വിജിലന്‍സ് നിരീക്ഷിച്ചു. ഇതില്‍ കുറ്റകാരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് പരിശോധന സംഘം അറിയിച്ചു. കെ.ജയന്‍, വി.എം.പ്രദീപ്, എ.വി. രതീഷ്, സലീം എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it