ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; 1,97,720 രൂപ പിടികൂടി

കാസര്‍കോട്: ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെയും ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു പരിശോധന. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, ആര്‍.സി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുന്ന വ്യക്തികളില്‍നിന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. തന്ത്രപരമായി നടത്തിയ പരിശോധനയില്‍ ഏജന്റില്‍ നിന്നും 1,97,770 രൂപയും രേഖകളും പിടിച്ചെടുത്തു. ഓഫീസില്‍ നിന്ന് നിരവധി ലൈസന്‍സുകള്‍ തപാല്‍ മുഖേന […]

കാസര്‍കോട്: ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെയും ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു പരിശോധന. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്, ആര്‍.സി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുന്ന വ്യക്തികളില്‍നിന്നും ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റ് മുഖേന കൈക്കൂലി വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. തന്ത്രപരമായി നടത്തിയ പരിശോധനയില്‍ ഏജന്റില്‍ നിന്നും 1,97,770 രൂപയും രേഖകളും പിടിച്ചെടുത്തു. ഓഫീസില്‍ നിന്ന് നിരവധി ലൈസന്‍സുകള്‍ തപാല്‍ മുഖേന അയക്കാതെ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്താനും കര്‍ശന നടപടിക്കും ഒരുങ്ങുകയാണ് വിജിലന്‍സ്. പരിശോധനയില്‍ കാസര്‍കോട് കലക്ടറേറ്റിലെ ഹൊസൂര്‍ ശിരസ്തര്‍ മുരളീധരന്‍ കെ, എസ്.ഐമാരായ ശശിധരന്‍ പിള്ള, രമേശന്‍ കെ, എ. എസ്.ഐമാരായ സുഭാഷ് ചന്ദ്രന്‍, മധുസൂധനന്‍, സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേശന്‍, രഞ്ജിത്ത് കുമാര്‍, രാജീവന്‍, ജയന്‍, കൃഷ്ണന്‍, പ്രിയ കെ. നായര്‍, ഷീബ എന്നിവരുണ്ടായിരുന്നു.

Related Articles
Next Story
Share it