ജനറല്‍ ആസ്പത്രി റോഡ് പ്രവൃത്തിയില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ടാറിളകി പൊട്ടിപൊളിഞ്ഞ റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച റോഡ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് വീണ്ടും കോണ്‍ക്രീറ്റ് നടത്തി. നിര്‍മാണത്തില്‍ അപാകത ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് അന്വേഷണം. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിജിലന്‍സ് […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ടാറിളകി പൊട്ടിപൊളിഞ്ഞ റോഡ് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച റോഡ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് വീണ്ടും കോണ്‍ക്രീറ്റ് നടത്തി. നിര്‍മാണത്തില്‍ അപാകത ആരോപിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയിലാണ് അന്വേഷണം. റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി. വേണുഗോപാല്‍, എ.എസ്.ഐ. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, രാജീവന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ബാബുമോന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it