അനധികൃത സ്വത്ത്: കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 50 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. 50 ലക്ഷം രൂപ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലേയും വീടുകളില്‍ വിജിലന്‍സ് ഒരേ സമയം റെയ്ഡ് നടത്തിയത്. രാവിലെ ഏഴരയോടെ വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജിയുടെ മാലൂര്‍കുന്നിലെ വീട്ടിലെത്തിയത്. ചാലോടിലും ഇതേ […]

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. 50 ലക്ഷം രൂപ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലേയും വീടുകളില്‍ വിജിലന്‍സ് ഒരേ സമയം റെയ്ഡ് നടത്തിയത്.

രാവിലെ ഏഴരയോടെ വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജിയുടെ മാലൂര്‍കുന്നിലെ വീട്ടിലെത്തിയത്. ചാലോടിലും ഇതേ സമയം വിജിലന്‍സിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2012 മുതല്‍ 2021 വരെയുള്ള ഒമ്പത് വര്‍ഷ കാലഘട്ടത്തില്‍ കെ എം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു കെ എം ഷാജി.

Related Articles
Next Story
Share it