രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോ. വെങ്കിടഗിരിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: ശസ്ത്രക്രിയക്ക് രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അനസ്‌തെസ്റ്റിസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ജനറല്‍ ആസ്പത്രിയിലെ അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വെങ്കിടഗിരി(59)യെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരനും സംഘവും ഇന്നലെ വൈകിട്ടോടെ നുള്ളിപ്പാടിയിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രോഗിയോട് 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മധൂര്‍ പഞ്ചായത്ത് പരിധിയിലെ രോഗി ഹര്‍ണിയ അസുഖത്തിന് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ജൂലൈ 23 ന് ഡോക്ടര്‍ പരിശോധന നടത്തി ശസ്ത്രക്രിയ […]

കാസര്‍കോട്: ശസ്ത്രക്രിയക്ക് രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അനസ്‌തെസ്റ്റിസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ജനറല്‍ ആസ്പത്രിയിലെ അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വെങ്കിടഗിരി(59)യെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.കെ വിശ്വംഭരനും സംഘവും ഇന്നലെ വൈകിട്ടോടെ നുള്ളിപ്പാടിയിലെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. രോഗിയോട് 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മധൂര്‍ പഞ്ചായത്ത് പരിധിയിലെ രോഗി ഹര്‍ണിയ അസുഖത്തിന് ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ജൂലൈ 23 ന് ഡോക്ടര്‍ പരിശോധന നടത്തി ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചിരന്നു. അതിനിടെ അനസ്തീഷ്യനെ കണ്ട് ശസ്ത്രക്രിയ തീയതി വാങ്ങണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡോ. വെങ്കിടഗിരിയെ കണ്ടപ്പോള്‍ ഡിസംബറില്‍ ശസ്ത്രക്രിയക്ക് തീയ്യതി നല്‍കുകയും 2000 രുപ ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണ് പരാതിക്കാരന്‍ പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ഡോ. വെങ്കിട ഗിരിയെ ഏതാനും വര്‍ഷം മുമ്പും കൈക്കൂലിയുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ കെ. സിനുമോന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഈശ്വരന്‍നമ്പൂതിരി, കെ. രാധാകൃഷ്ണന്‍, ഇ.വി സതീശന്‍, വി.എം മധുസൂദനന്‍ തുടങ്ങിയവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it