കാസര്‍കോട്: തദ്ദേശ സ്വയം ഭരണ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുള്ള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്റെ കരട് വിജ്ഞാപനം ഇറങ്ങിയപ്പോള്‍ കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗ് എക്കാലവും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാറുണ്ടായിരുന്ന തളങ്കര ജദീദ് റോഡ് വാര്‍ഡ്(25) പുറത്ത്. കാസര്‍കോട് നഗരസഭയില്‍ നിലവിലുള്ള 38 വാര്‍ഡ് 39 വാര്‍ഡായി ഉയര്‍ന്നുവെങ്കിലും മുസ്ലിംലീഗ് സ്വാധീനമേഖലയിലെ ഒരു വാര്‍ഡ് ഇല്ലാതാവുന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. അതേസമയം, കോട്ടക്കണ്ണി എന്ന പുതിയ വാര്‍ഡ് നിലവില്‍ വരികയും വിദ്യാനഗര്‍ എന്ന വാര്‍ഡ് വിദ്യാനഗര്‍ നോര്‍ത്ത് (11), വിദ്യാനഗര്‍ സൗത്ത് (12) എന്നിങ്ങനെ രണ്ട് വാര്‍ഡുകളായി വിഭജിക്കുകയും ചെയ്തു. ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളാണ് ഇത്.
ഇപ്പോഴിറങ്ങിയ കരട് വിജ്ഞാപനത്തിന്മേല് ആക്ഷേപമുണ്ടെങ്കില്‍ ഈ മാസം 30ന് മുമ്പായി പരാതി നല്‍കാവുന്നതാണ്.
കരട് വിജ്ഞാപനം ആക്ഷേപമില്ലാതെ അംഗീകരിക്കുകയാണെങ്കില്‍ നിലവിലെ വാര്‍ഡുകളുടെ ക്രമനമ്പറിലും മാറ്റമുണ്ടാവും. കരട് പ്രകാരം കാസര്‍കോട് നഗരസഭയിലെ പുതിയ വാര്‍ഡുകള്‍ ഇപ്രകാരമാണ്: 1. ചേരങ്കൈ വെസ്റ്റ്, 2. ചേരങ്കൈ ഈസ്റ്റ്, 3. അടുക്കത്ത്ബയല്‍, 4. താളിപ്പടുപ്പ്, 5. കറന്തക്കാട്, 6. ആനബാഗിലു, 7. കോട്ടക്കണ്ണി, 8. നുള്ളിപ്പാടി നോര്‍ത്ത്, 9. നുള്ളിപ്പാടി, 10. അണങ്കൂര്‍, 11. വിദ്യാനഗര്‍ നോര്‍ത്ത്, 12. വിദ്യാനഗര്‍ സൗത്ത്, 13. ബെദിര, 14. ചാല, 15. ചാലക്കുന്ന്, 16. തുരുത്തി, 17. കൊല്ലംപാടി, 18. പച്ചക്കാട്, 19. ചെന്നിക്കര, 20. പുലിക്കുന്ന്, 21. കൊറക്കോട്, 22. ഫിഷ് മാര്‍ക്കറ്റ്, 23. തെരുവത്ത്, 24. ഹൊന്നമൂല, 25. തളങ്കര ബാങ്കോട്, 26. ഖാസിലേന്‍, 27. പള്ളിക്കാല്‍, 28. കെ.കെ. പുറം, 29. തളങ്കര കണ്ടത്തില്‍, 30. തളങ്കര പടിഞ്ഞാര്‍, 31. ദീനാര്‍ നഗര്‍, 32. തായലങ്ങാടി, 33. താലൂക്ക് ഓഫീസ്, 34. ബീരന്ത്ബയല്‍, 35. നെല്ലിക്കുന്ന്, 36. പള്ളം, 37. കടപ്പുറം സൗത്ത്, 38. കടപ്പുറം നോര്‍ത്ത്, 39. ലൈറ്റ് ഹൗസ്.