വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്-കോടതി റോഡ് ചെളിക്കുളമായതോടെ ഇതുവഴിയുള്ള യാത്രാദുരിതം രൂക്ഷം. ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. റോഡില്‍ നിറയെ ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു. വിദ്യാനഗറിലെ വ്യവസായ എസ്റ്റേറ്റ് വഴി പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും കലക്ടറേറ്റിലേക്കും പോകേണ്ടവര്‍ക്ക് എളുപ്പവഴിയാണ് ഈ റോഡ്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഒരു പോലെ ദുരിതത്തിലായിരിക്കുകയാണ്. കുഴിയിലൂടെയല്ലാതെ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാനാകില്ല. കുഴി വെട്ടിക്കുന്നത് വാഹനങ്ങളുടെ നിയന്ത്രണം വിടാന്‍ ഇടയാക്കുന്നു. പരാതി നല്‍കാനും മറ്റുമായി നിരവധി പേരാണ് റോഡിലൂടെ കാല്‍നടയായും വാഹനങ്ങളിലും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്.
കോടതിയിലേക്ക് പോകുന്നവരില്‍ പലരും ഇതേ റോഡിനെ ആശ്രയിക്കുന്നു. കലക്ടറേറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും എളുപ്പത്തില്‍ എത്താന്‍ ഉപകരിക്കുന്ന റോഡാണിത്. റോഡില്‍ ചെളി നിറഞ്ഞതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ താഴുന്നത് പതിവായിരിക്കുകയാണ്. റോഡിന്റെ പരിസരങ്ങളിലായി വായനശാല, വെയര്‍ഹൗസ്, കാന്റീന്, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട്. ഇവിടങ്ങളിലേക്കെല്ലാം പോകാന്‍ ഈ റോഡിനെ ഉപയോഗിക്കുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.