വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പ് ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പാകുന്നു

വിദ്യാനഗര്‍: ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പ്. വിവിധ കേസുകളില്‍ പൊലീസ് പിടികൂടിയ ഇരുചക്രവാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട നിലയിലാണ്. ഈ വാഹനങ്ങള്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ലൈസന്‍സില്ലാതെയും അമിതവേഗതയിലും ഓടിച്ചതിനും മദ്യവും കഞ്ചാവും മയക്കുമരുന്നും കടത്തിയതിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുമൊക്കെ പിടികൂടിയ ഇരുചക്രവാഹനങ്ങളാണ് നാശത്തിന്റെ വക്കിലുള്ളത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലെ മറ്റ് ഭാഗങ്ങളില്‍ ലോറികളും ടെമ്പോകളും കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിട്ടിട്ടുണ്ട്. മദ്യവും മണലും കടത്തിയതടക്കമുള്ള കേസുകളില്‍പെട്ട വാഹനങ്ങളാണ് ഇവ. പുതുതായി […]

വിദ്യാനഗര്‍: ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പായി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പ്. വിവിധ കേസുകളില്‍ പൊലീസ് പിടികൂടിയ ഇരുചക്രവാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട നിലയിലാണ്. ഈ വാഹനങ്ങള്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ലൈസന്‍സില്ലാതെയും അമിതവേഗതയിലും ഓടിച്ചതിനും മദ്യവും കഞ്ചാവും മയക്കുമരുന്നും കടത്തിയതിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുമൊക്കെ പിടികൂടിയ ഇരുചക്രവാഹനങ്ങളാണ് നാശത്തിന്റെ വക്കിലുള്ളത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലെ മറ്റ് ഭാഗങ്ങളില്‍ ലോറികളും ടെമ്പോകളും കാറുകളും ഓട്ടോറിക്ഷകളും കൂട്ടിയിട്ടിട്ടുണ്ട്. മദ്യവും മണലും കടത്തിയതടക്കമുള്ള കേസുകളില്‍പെട്ട വാഹനങ്ങളാണ് ഇവ. പുതുതായി പിടികൂടുന്ന വാഹനങ്ങള്‍ കൂട്ടിയിടാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളോളം കേസുകള്‍ നീണ്ടുപോകുന്നതിനാല്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകുന്നു.
പല വാഹനങ്ങളും വിട്ടുകൊടുക്കാനാകാതെ തുരുമ്പിക്കുകയാണ്. പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിന് സമീപത്തും കലക്ടേറ്റ് വളപ്പിലുമൊക്കെ നിരവധി വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ വളപ്പ് മുഴുവന്‍ വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

Related Articles
Next Story
Share it