വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ വിഷുക്കൈനീട്ടമായി കാര്‍ത്യായനിക്ക് വീട്

വിദ്യാനഗര്‍: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ 'വീടില്ലാത്തവര്‍ക്ക് വീട്' എന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് വീടുകളില്‍ ആദ്യത്തേത് ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള കുറ്റിയാട്ട് കാര്‍ത്യായനിക്ക് നല്‍കി. വീടിന്റെ താക്കോല്‍ ദാനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് പി.കെ പ്രകാശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍ഡിസ്ട്രിക്റ്റ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ. വിനോദ്കുമാര്‍, പ്രശാന്ത് ജി. നായര്‍, റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ വി. വേണുഗോപാല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ. സുകുമാരന്‍ […]

വിദ്യാനഗര്‍: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ 'വീടില്ലാത്തവര്‍ക്ക് വീട്' എന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് വീടുകളില്‍ ആദ്യത്തേത് ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള കുറ്റിയാട്ട് കാര്‍ത്യായനിക്ക് നല്‍കി.
വീടിന്റെ താക്കോല്‍ ദാനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് പി.കെ പ്രകാശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍ഡിസ്ട്രിക്റ്റ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ. വിനോദ്കുമാര്‍, പ്രശാന്ത് ജി. നായര്‍, റീജിയണ്‍ ചെയര്‍പേഴ്‌സണ്‍ വി. വേണുഗോപാല്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ. സുകുമാരന്‍ നായര്‍, പി.വി മധുസൂദനല്‍ പ്രസംഗിച്ചു.
പ്രസ്തുത വീടിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ക്ലബ് ട്രഷറര്‍ കെ. അനന്തനെ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ക്ലബ്ബ് ജോയിന്‍ സെക്രട്ടറി സ്മിതാ പ്രശാന്ത് സ്വാഗതവും ട്രഷറര്‍ അനന്തന്‍ കെ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it