വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്

കാസര്‍കോട്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് വിശക്കുന്നവര്‍ക്ക് അന്നം എന്ന പരിപാടിയുമായി ചായ്യോത്തെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ നൂറില്‍പരം അന്തേവാസികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കി. അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പി. വി.മധുസൂദനന്‍ തുക നല്‍കി. പ്രസിഡണ്ട് പ്രൊഫ.വി.ഗോപിനാഥന്‍, സെക്രട്ടറി.പി, കെ.വിജയകുമാര്‍, ട്രഷറര്‍ ബാബു മാര്‍ക്കോസ്, വനിത വോയ്‌സ് ഫോറം പ്രസിഡണ്ട് രാധിക സന്തോഷ്, പ്രൊഫ.ശ്രീമതി ഗോപിനാഥ്, ശ്യാമള വിജയന്‍, ഗ്രേസി ബാബു നേതൃത്വം നല്‍കി. ക്ലബ് പരിസരം […]

കാസര്‍കോട്: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളുമായി വിദ്യാനഗര്‍ ലയണ്‍സ് ക്ലബ് വിശക്കുന്നവര്‍ക്ക് അന്നം എന്ന പരിപാടിയുമായി ചായ്യോത്തെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ നൂറില്‍പരം അന്തേവാസികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കി.
അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പി. വി.മധുസൂദനന്‍ തുക നല്‍കി. പ്രസിഡണ്ട് പ്രൊഫ.വി.ഗോപിനാഥന്‍, സെക്രട്ടറി.പി, കെ.വിജയകുമാര്‍, ട്രഷറര്‍ ബാബു മാര്‍ക്കോസ്, വനിത വോയ്‌സ് ഫോറം പ്രസിഡണ്ട് രാധിക സന്തോഷ്, പ്രൊഫ.ശ്രീമതി ഗോപിനാഥ്, ശ്യാമള വിജയന്‍, ഗ്രേസി ബാബു നേതൃത്വം നല്‍കി.
ക്ലബ് പരിസരം മരങ്ങള്‍ നട്ടും പൂചെടികള്‍ വെച്ചും ഓഫീസ് പരിസരം വൃത്തിയാക്കി. ത്രിവേണി കോളേജിലെ കുട്ടികളും ലയണ്‍ അംഗങ്ങളും രക്തദാന ഫോറം രൂപീകരിച്ച് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ രക്തദാനം നടത്തി.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ബോട്ടില്‍ നിക്ഷേപിക്കുന്നതിന് പുതിയ ബസ് സ്റ്റാന്റിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും രണ്ട് വലിയ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചത് മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു.
ഡോക്ടേസ് ദീനാചരണത്തോട് അനുബന്ധിച്ച് മുന്‍ ബംഗാള്‍ മുഖ്യമന്ത്രി പരേതനായ ഭാരത് രത്‌നം ഡോ.ബി. സി റോയിയെ അനുസ്മരിച്ച് ജന.ആസ്പത്രി ശിശുരോഗ വിദഗ്ദന്‍ ഡോ.ബി.നാരായണനായ്ക്ക് ദമ്പതികളെ ആദരിച്ചു.
ജനറല്‍ ആസ്പത്രിയില്‍ രോഗികള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും പ്രതിമാസ ഭക്ഷണം നല്‍കുന്ന പരിപാടികള്‍ക്ക് സംഭാവന സ്വീകരിച്ച് ഹംഗര്‍ ബോക്‌സ് സ്ഥാപിച്ചു.
കെ.സുകുമാരന്‍ നായര്‍, അഡ്വ.സുധീര്‍ നമ്പ്യാര്‍, കെ.വിനോദ് കുമാര്‍, ചിത്രാംഗദന്‍, പി.കെ പ്രകാശ് കുമാര്‍, സജി മാത്യ, രാധിക സന്തോഷ്, രഞ്ചു പി.എം, ദീക്ഷിത പ്രശാന്ത്, പ്രാര്‍ത്ഥന വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it