കെ. വിദ്യ പ്രതിയായ വ്യാജരേഖാകേസ്; നീലേശ്വരം പൊലീസ് മഹാരാജാസ് കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
നീലേശ്വരം: തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ പ്രതിയായ വ്യാജരേഖാകേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിലെത്തി.കരിന്തളം ഗവ. കോളേജില്‍ മഹാരാജാസ് കോളേജിന്റെ വ്യാജരേഖ ഹാജരാക്കി അധ്യാപികയായി ജോലി ചെയ്തുവെന്നതിനാണ് വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ നീലേശ്വരം സ്റ്റേഷനില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം എറണാകുളത്തേക്ക് പോകുകയായിരുന്നു. വിദ്യ ഹാജരാക്കിയ രേഖയിലുണ്ടായിരുന്ന ഒപ്പും സീലും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. മഹാരാജാസ് കോളേജ് […]

നീലേശ്വരം: തൃക്കരിപ്പൂര്‍ സ്വദേശിനി കെ. വിദ്യ പ്രതിയായ വ്യാജരേഖാകേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജിലെത്തി.
കരിന്തളം ഗവ. കോളേജില്‍ മഹാരാജാസ് കോളേജിന്റെ വ്യാജരേഖ ഹാജരാക്കി അധ്യാപികയായി ജോലി ചെയ്തുവെന്നതിനാണ് വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ നീലേശ്വരം സ്റ്റേഷനില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം എറണാകുളത്തേക്ക് പോകുകയായിരുന്നു. വിദ്യ ഹാജരാക്കിയ രേഖയിലുണ്ടായിരുന്ന ഒപ്പും സീലും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴി നീലേശ്വരം പൊലീസ് രേഖപ്പെടുത്തി. കരിന്തളം ഗവ. കോളേജില്‍ നീലേശ്വരം പൊലീസ് നേരത്തെ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. അതേ സമയം അഗളി പൊലീസ് മഹാരാജാസ് കോളജില്‍ നിന്നും അട്ടപ്പാടി കോളജില്‍ നിന്നും വിവരങ്ങള്‍ തേടി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം മഹാരാജാസ് കോളജിലെത്തി വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി രേഖപ്പെടുത്തി.
കോളജില്‍ നിന്ന് വിദ്യയ്ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും അധ്യാപകരുടെ സഹായം ലഭിച്ചിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ ബിന്ദു ശര്‍മിള വ്യക്തമാക്കി.
അതേസമയം വിദ്യ അട്ടപ്പാടി കേളേജില്‍ അഭിമുഖത്തിനെത്താന്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിദ്യ എത്തിയത് മണ്ണാര്‍ക്കാട് രജിസ്റ്റര്‍ ചെയ്ത കാറിലാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നത് ആരെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ല. അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു.