സൗദി അറേബ്യ നല്‍കുന്ന ഓക്‌സിജന്‍ അദാനിയുടെ ക്രെഡിറ്റിലാക്കി ചാനലായ ജനം ടിവി; വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കോഴിക്കോട്: സൗദി അറേബ്യ നല്‍കുന്ന ഓക്‌സിജന്‍ അദാനിയുടെ ക്രെഡിറ്റിലാക്കി ബിജെപി ചാനലായ ജനം ടിവി. ഓക്സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിച്ചുവീഴുന്ന ഇന്ത്യക്ക് സൗദി അറേബ്യ രണ്ട് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് നല്‍കുന്ന ഓക്സിജന്‍ സിലണ്ടറുകള്‍ അദാനി ഗ്രൂപ്പ് മാത്രം നല്‍കുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്. "80 മെട്രിക് ടണ്‍ ദ്രാവക ഓക്സിജനാണ് സൗദി സര്‍ക്കാറിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. ഇതില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയും പങ്കാളിയാകുന്നുണ്ട്. എന്നാല്‍ സൗദിയുടെ പങ്കാളിത്തം ഒഴിവാക്കിയാണ് സംഘ്പരിവാര […]

കോഴിക്കോട്: സൗദി അറേബ്യ നല്‍കുന്ന ഓക്‌സിജന്‍ അദാനിയുടെ ക്രെഡിറ്റിലാക്കി ബിജെപി ചാനലായ ജനം ടിവി. ഓക്സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിച്ചുവീഴുന്ന ഇന്ത്യക്ക് സൗദി അറേബ്യ രണ്ട് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് നല്‍കുന്ന ഓക്സിജന്‍ സിലണ്ടറുകള്‍ അദാനി ഗ്രൂപ്പ് മാത്രം നല്‍കുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചാനല്‍ വാര്‍ത്ത നല്‍കിയത്.

"80 മെട്രിക് ടണ്‍ ദ്രാവക ഓക്സിജനാണ് സൗദി സര്‍ക്കാറിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. ഇതില്‍ അദാനി ഗ്രൂപ്പും ലിന്‍ഡെയും പങ്കാളിയാകുന്നുണ്ട്. എന്നാല്‍ സൗദിയുടെ പങ്കാളിത്തം ഒഴിവാക്കിയാണ് സംഘ്പരിവാര ചാനല്‍ വാര്‍ത്ത നല്‍കിയത്. വന്‍ തോതില്‍ ഓക്സിജന്‍ കയറ്റി അയക്കുന്നതിന് സഹായിച്ച സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. 80 ടണ്‍ ദ്രാവക ഓക്സിജനുമായി 4 ഐഎസ്ഒ ക്രയോജനിക് ടാങ്കുകള്‍ ദമ്മാം തുറമുഖത്ത് നിന്നും പടിഞ്ഞാറന്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ഐഎസ്ഒ ക്രയോജനിക് ടാങ്കുകള്‍ക്ക് പുറമേ, ലിന്‍ഡെ സൗദി അറേബ്യയില്‍ നിന്ന് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകളും അയക്കുന്നുണ്ട്. ഭരണവൈകല്യം കാരണം കൊവിഡ് പ്രതിരോധ, നിയന്ത്രണ നടപടികള്‍ പരാജയപ്പെട്ട ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ സഹായം നല്‍കുമ്പോള്‍ അതിന്റെ വാര്‍ത്തയിലും മതത്തിന്റെ പേരില്‍ മൂടിവെക്കലുകള്‍ നടത്താനാണ് കേരളത്തിലെ സംഘ്പരിവാര്‍ ചാനലിന്റെ ശ്രമമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇത് പൊളിച്ചടുക്കി യഥാര്‍ത്ഥ വാര്‍ത്തകളുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

Related Articles
Next Story
Share it