മസ്ദ ചൂരിയുടെ വിജയം നാടിന്റെയാകെ വിജയം-മധൂര്‍ ഹംസ

ദുബായ്: ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ മസ്ദ ചൂരിയുടെ വിജയം ചൂരി എന്ന പ്രദേശത്തിന്റെയാകെ വിജയമാണെന്ന്് ഗള്‍ഫ് വ്യവസായി മധൂര്‍ ഹംസ പറഞ്ഞു. പേള്‍ ക്രീക്ക് ഹോട്ടലില്‍ മസ്ദ ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനല്‍ മത്സരത്തില്‍ പരാജയത്തിന്റെ മുന്നില്‍ നിന്നും അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ടീമിനെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ മന്‍സൂര്‍ ചൂരിക്കും റാസിഖ്, ഇര്‍ഷാദ്, അജ്മല്‍, ആച്ച, ഷാഫി എന്നിവര്‍ക്കും […]

ദുബായ്: ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ മസ്ദ ചൂരിയുടെ വിജയം ചൂരി എന്ന പ്രദേശത്തിന്റെയാകെ വിജയമാണെന്ന്് ഗള്‍ഫ് വ്യവസായി മധൂര്‍ ഹംസ പറഞ്ഞു. പേള്‍ ക്രീക്ക് ഹോട്ടലില്‍ മസ്ദ ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈനല്‍ മത്സരത്തില്‍ പരാജയത്തിന്റെ മുന്നില്‍ നിന്നും അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ടീമിനെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ മന്‍സൂര്‍ ചൂരിക്കും റാസിഖ്, ഇര്‍ഷാദ്, അജ്മല്‍, ആച്ച, ഷാഫി എന്നിവര്‍ക്കും മസ്ദ ജി.സി.സിയുടെ ഉപഹാരം സമ്മാനിച്ചു. മസ്ദ ചൂരിയുടെ 2023 വര്‍ഷത്തെ ജി.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ജി.സി.സി പ്രസിഡണ്ട് അസ്ലു ചൂരി ബദ്റുദ്ധീന്‍ പള്ളിക്കാലിന് നല്‍കി നിര്‍വഹിച്ചു. മസ്ദ ട്രഷറര്‍ നാസിര്‍ എ.എം.ടി അധ്യക്ഷത വഹിച്ചു. ജി.സി.സി കോ ഓര്‍ഡിനേറ്റര്‍ ഖലീല്‍ ചൂരി സ്വാഗതം പറഞ്ഞു. അസ്‌ക്കര്‍ ചൂരി, ആസാദ് എ.എം.ടി, മമ്മു ഫുജൈജറ, ലത്തീഫ് ചൂരി, ജുനൈദ് ചൂരി, മജീദ് വെല്‍ഫിറ്റ്, സര്‍ഫ്രാസ് ചൂരി, ഗഫൂര്‍ പാറക്കട്ട, ഷക്കീല്‍ ചൂരി, സൈനു ചൂരി സംസാരിച്ചു. ഹര്‍ഷാദ് ചൂരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it