ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളി വികാരി മരിച്ചു
മുള്ളേരിയ: ഇരുമ്പ് ദണ്ഡില്‍ കെട്ടിയ ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളിവികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് സെന്റ് ജീല്‍സ് ചര്‍ച്ച് വികാരി റവ. ഫാ. മാത്യു ഷിന്‍സ് കുടിലില്‍ (27) ആണ് മരിച്ചത്. ഇരിട്ടി എടൂരിലെ പരേതനായ അഗസ്റ്റിന്‍ ബാബുവിന്റെയും അന്ന ലിസിയുടെയും മകനാണ്.മുള്ളേരിയ ചര്‍ച്ചിന് പുറമെ ദേലംപാടി സെന്റ് മേരീസ് ചര്‍ച്ചിലെ വികാരി കൂടിയായിരുന്നു ഷിന്‍സ്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ മുള്ളേരിയ ചര്‍ച്ചില്‍ പതാക ഉയര്‍ത്തിയിരുന്നു. വൈകിട്ട് ചര്‍ച്ചിലെത്തി പതാക […]

മുള്ളേരിയ: ഇരുമ്പ് ദണ്ഡില്‍ കെട്ടിയ ദേശീയപതാക അഴിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പള്ളിവികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് സെന്റ് ജീല്‍സ് ചര്‍ച്ച് വികാരി റവ. ഫാ. മാത്യു ഷിന്‍സ് കുടിലില്‍ (27) ആണ് മരിച്ചത്. ഇരിട്ടി എടൂരിലെ പരേതനായ അഗസ്റ്റിന്‍ ബാബുവിന്റെയും അന്ന ലിസിയുടെയും മകനാണ്.
മുള്ളേരിയ ചര്‍ച്ചിന് പുറമെ ദേലംപാടി സെന്റ് മേരീസ് ചര്‍ച്ചിലെ വികാരി കൂടിയായിരുന്നു ഷിന്‍സ്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ മുള്ളേരിയ ചര്‍ച്ചില്‍ പതാക ഉയര്‍ത്തിയിരുന്നു. വൈകിട്ട് ചര്‍ച്ചിലെത്തി പതാക അഴിച്ചുമാറ്റുന്നതിനിടെ ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനില്‍ തട്ടുകയും ഷിന്‍സിന് ഷോക്കേല്‍ക്കുകയുമായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുള്ളേരിയ ബെള്ളിഗെ സ്വദേശി കെബിന്‍ ജോസഫിനും ഷോക്കേറ്റു. ഷിന്‍സിനെ ഉടന്‍ തന്നെ മുള്ളേരിയ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കെബിന്‍ ജോസഫ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.
പുത്തൂര്‍ ഫിലോമിന കോളേജിലെ എം.എസ്.ഡബ്ല്യു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ് ഷിന്‍സ്. തലശ്ശേരി അതിരൂപത ഇടവകാംഗവുമാണ്. സാമൂഹിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു.
ഇന്നലെ രാത്രി 11 മണിവരെ മൃതദേഹം മുള്ളേരിയ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരുവഞ്ചാല്‍ സ്വീറ്റ് ഹോമില്‍ സൂക്ഷിക്കും. നാളെ എടൂര്‍ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യും. സഹോദരങ്ങള്‍: ലിന്റോ, ബിന്റോ.
ജര്‍മ്മനിയിലായിരുന്ന കെബിന്‍ ജോസഫ് കുമ്പഡാജെ പഞ്ചായത്തിലെ മാര്‍പ്പിനടുക്കയില്‍ പുതുതായി നിര്‍മ്മിച്ച വീടിന്റെ പ്രവേശനചടങ്ങിനായാണ് എത്തിയത്. നാളെയാണ് ചടങ്ങ് നടക്കേണ്ടത്. കെബിന്‍ ജോസഫ് അപകടനില തരണം ചെയ്തിട്ടുണ്ട്.