വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ: മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2020 ഡിസംബറില്‍ നടന്ന പരീക്ഷയുടെ സ്‌കോറുകളാണ് www.keralaresults.nic.in ല്‍ പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ 25നകം സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസ് അടച്ച് അസ്സല്‍ ചെലാന്‍, വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ് എന്നിവയോടൊപ്പം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് അതാത് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കണം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അപേക്ഷ പരിശോധിച്ച് അപാകതയില്ലെന്ന് […]

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2020 ഡിസംബറില്‍ നടന്ന പരീക്ഷയുടെ സ്‌കോറുകളാണ് www.keralaresults.nic.in ല്‍ പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ 25നകം സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസ് അടച്ച് അസ്സല്‍ ചെലാന്‍, വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ് എന്നിവയോടൊപ്പം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃക പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് അതാത് സ്‌കൂള്‍ പ്രിന്‍സിപ്പലിന് നല്‍കണം.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അപേക്ഷ പരിശോധിച്ച് അപാകതയില്ലെന്ന് ഉറപ്പാക്കിയ ശേഷം വിദ്യാര്‍ഥികള്‍ക്ക് കൈപ്പറ്റ് രസീത് നല്‍കണം. 27 നകം വിദ്യാലയത്തില്‍ ലഭിച്ച എല്ലാ അപേക്ഷകളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും '0202-01-102-93-VHSE Fees' എന്ന ശീര്‍ഷകത്തില്‍ അടയ്ക്കണം. ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 300 രൂപ ഫീസ് അടച്ച് അപേക്ഷ പരീക്ഷാ ഓഫീസിലേക്ക് അയയ്ക്കണം. അപേക്ഷാ ഫോമിന്റെ മാതൃക 2020 ലെ വി.എച്ച്.എസ്.ഇ. പരീക്ഷാ വിജ്ഞാപനത്തില്‍ ലഭിക്കും.

Related Articles
Next Story
Share it