മുസ്‌ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതി; ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യം-ബി.ജെ.പി നേതാവ് വിശ്വനാഥ്
ബംഗളൂരു: മുസ്ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതിയാണെന്നും ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യമായ കാര്യങ്ങളാണെന്നും മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ വിശ്വനാഥ് പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തിലെ വ്യാപാരികള്‍ ക്ഷേത്ര മേളകളില്‍ കച്ചവടം നടത്തരുതെന്ന് പറയുന്നത് ശരിയല്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ബിജെപി സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് വിഎച്ച്പിയോ ആര്‍എസ്എസോ അല്ല. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ തീരെ […]

ബംഗളൂരു: മുസ്ലിം വ്യാപാരികളെ ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്താന്‍ അനുവദിക്കാത്തത് അനീതിയാണെന്നും ഹിജാബ് നിരോധനവും ഹലാല്‍ വിവാദവും അനാവശ്യമായ കാര്യങ്ങളാണെന്നും മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ വിശ്വനാഥ് പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തിലെ വ്യാപാരികള്‍ ക്ഷേത്ര മേളകളില്‍ കച്ചവടം നടത്തരുതെന്ന് പറയുന്നത് ശരിയല്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
ബിജെപി സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് വിഎച്ച്പിയോ ആര്‍എസ്എസോ അല്ല. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ തീരെ ഉയരില്ലായിരുന്നു. അതിനാല്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി വിശ്വനാഥ് വ്യക്തമാക്കി. മതപരിവര്‍ത്തന വിരുദ്ധ ബില്ലിനോടും വിശ്വനാഥ് എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇന്ത്യ ഒരു ബഹുമത രാജ്യമാണ്. അംബേദ്കര്‍ ഈ മഹത്തായ രാഷ്ട്രത്തിന് ഉറച്ച ഭരണഘടനയാണ് നല്‍കിയിരിക്കുന്നത്. ഓരോ പൗരനും ഏതെങ്കിലും ദൈവത്തെ ആരാധിക്കാനോ ഏതെങ്കിലും മതം പിന്തുടരാനോ ഭരണഘടനാപരമായ അവകാശമുണ്ട്. ഹിന്ദുത്വത്തെ കുറിച്ച് പരാമര്‍ശമില്ല. മനുഷ്യത്വവും സമത്വവും തകര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ശരിക്കും വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തന വിരുദ്ധ ബില്‍ ആരും അംഗീകരിക്കില്ല. ആര്‍എസ്എസ് നേതാക്കളുടെ മക്കളില്‍ മുസ്ലീം യുവതികളെ വിവാഹം കഴിച്ചവരുണ്ട്. അവരെ ജയിലിലേക്ക് അയക്കാന്‍ കഴിയുമോയെന്ന് വിശ്വനാഥ് ചോദിച്ചു. മുസ്ലിംവിഭാഗത്തിന്റെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഡബിള്‍ ഗെയിം കളിക്കുകയാണെന്നും വിശ്വനാഥ് കുറ്റപ്പെടുത്തി.